കൊച്ചി: സീ കേരളം സംപ്രേഷണം ചെയ്യുന്ന, പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന സീരിയല്‍ അല്ലിയാമ്പല്‍ 200 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. വ്യത്യസ്ത ജീവിത പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ടു പേരുടെ പ്രണയ കഥയാണ് ഈ ജനപ്രിയ സീരിയലിന്റെ ഇതിവൃത്തം. 2018 നവംബര്‍ 26ന് സംപ്രേഷണം ആരംഭിച്ച സീരിയല്‍ ജൂലൈ 24നാണ് 200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയത്. പല്ലവി ഗൗഡ (അല്ലി), ജയ് ധനുഷ് (ദേവന്‍), കീര്‍ത്തി (ആര്‍ച്ച), ഷാനവാസ് (ശ്രീരാം) എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍.
തെലുഗു സീരിയല്‍ രംഗത്തെ മുഖ്യധാര അഭിനേതാക്കളില്‍ ഒരാളായ പല്ലവി ഗൗഡ അല്ലിയാമ്പലിലൂടെ മലയാളികളുടെ മിനിസ്‌ക്രീനിലെ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ്. പല്ലവിയുടെ ആദ്യ മലയാളം സീരിയലാണ് അല്ലിയാമ്പല്‍. വളരെ ചുരുങ്ങിയ കാലയളവില്‍ മലയാളി മനസ്സുകളില്‍ ഇടം നേടാന്‍ സാധിച്ചതില്‍ വളരെ സന്തുഷ്ടയാണെന്ന് പല്ലവി ഗൗഡ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ തനിക്ക് ലഭിക്കുന്ന പിന്തുണയ്ക്കും അവര്‍ നന്ദി പറഞ്ഞു.
ഷിജു അരൂര്‍ സംവിധാനം ചെയ്യുന്ന സീരിയല്‍ ആലപ്പുഴ ജില്ലയിലാണ് ചിത്രീകരിക്കുന്നത്. വിദ്യാസമ്പന്നയും തുറന്ന ചിന്താഗതിക്കാരിയുമായ അധ്യാപികയായ അല്ലിക്ക് നിരക്ഷരനായ ദേവനോട് തോന്നുന്ന അടുപ്പത്തിന്റെ കഥയാണ് അല്ലിയാമ്പല്‍ പറയുന്നത്.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More