എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

യദു കൃഷ്ണൻ അഭിനയ ജീവിതത്തിന്റെ 35 വർഷങ്ങള്‍ പിന്നിടുന്നു

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സിനിമയും സീരിയലും തരുന്നത് രണ്ടു വ്യത്യസ്ത അനുഭവങ്ങൾ – അഭിനയ ജീവിതത്തിന്റെ 35 വർഷത്തിലേക്കു നടൻ യദു കൃഷ്ണൻ

Actor Yadhu Krishnan

മലയാളികളുടെ പ്രിയ നടൻ യദു കൃഷ്ണൻ അഭിനയത്തിന്റെ 34 ആണ്ടുകൾ പൂർത്തിക്കരിക്കുകയാണ്. 1986 ലാണ് യദു കൃഷ്ണൻ എന്ന നടൻ ബാലതാരമായി മലയാളികളുടെ മനസിലേക്ക് നടന്നു കയറിയത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലെ ഇതിലെ’ ആയിരുന്നു ആദ്യ ചിത്രമെങ്കിലും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്മനസുള്ളവക്ക് സമാധാനത്തിൽ ഗോപാലകൃഷ്ണപ്പണിക്കർ എന്ന വീട്ടുടമസ്ഥൻ ലാലേട്ടനെ പോടാ എന്ന് വിളിച്ചു ഓടിപ്പോകുന്ന ബാലനെയാണ് മലയാളികളിൽ മിക്കവരും ഓർമ്മയിൽ സൂക്ഷിക്കുന്നത് .

ഒരു പിടി മലയാള സിനിമയിൽ അഭിനയിച്ചുവെങ്കിലും, മലയാള ടെലിവിഷൻ സീരിയലുകളിലേക്കു ചുവട് മാറ്റിയപ്പോൾ മുതലാണ് മലയാളികളുടെ പ്രിയ അഭിനേതാവായി യദു കൃഷ്ണൻ മാറുന്നത്. സീരിയലുകളുടെ അഭിവാജ്യഘടകമാണ് ഇന്ന് അദ്ദേഹം. സീ കേരളത്തിലെ ഈയടുത്ത ആരംഭിച്ച ‘കാർത്തികദീപം‘ എന്ന സീരിയലിലെ കണ്ണൻ എന്ന കഥാപാത്രമായി അദ്ദേഹം തന്റെ 35 അഭിനയവർഷത്തിലേക്കുള്ള യാത്രയിലാണ്.

ഒരിടവേളക്ക് ശേഷം തിരികയെത്തുന്ന സീരിയൽ ആണോ ‘കാർത്തികദീപം’? അതിലെ കഥാപാത്രം കണ്ണൻ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ ജനഹൃദയത്തിൽ ഇടം പിടിച്ചിരിക്കുകയാണ്. എങ്ങനെ തോന്നുന്നു?

ശരിക്കും അങ്ങനെ ഒരിടവേള ഒന്നും ഞാൻ എടുക്കാറില്ല. ഇക്കാലയളവിൽ എല്ലാം തന്നെ വ്യത്യസ്ത കഥാപാത്രങ്ങളുമായി വിവിധ സീരിയലുകളിൽ ഞാനുണ്ടായിരുന്നു. സീ കേരളത്തിലെ ‘കാർത്തികദീപം’ ഷൂട്ടിംഗ് തുടങ്ങുന്നത് ഈ ജനുവരിയിലാണ്. കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചപ്പോഴേക്കും കൊറോണ പ്രതിസന്ധി വരികയും, ലോക്ക്ഡൗൺ മൂലം ഷൂട്ടിംഗ് നിർത്തിവെക്കുകയും ചെയ്തു. ഏറെ പ്രതീക്ഷയുള്ള, വ്യത്യസ്ത ഡൈമെൻഷൻ ഉള്ള കഥാപാത്രമാണ് കാർത്തികദീപത്തിലേത്. കണ്ണൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ കുട്ടിക്കാലത്തെ അച്ഛനെ നഷ്ടപ്പെട്ട് കുടുംബഭാരം മുഴുവനും ഏറ്റെടുത്ത ഒരു ചെറുപ്പക്കാരനാണ്. അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ കടന്നു വരുന്ന ഒരു പെൺകുട്ടിയാണ് കാർത്തിക. ഒരപകടത്തിൽ ഉറ്റവർ നഷ്ടപ്പെട്ട അവൾക്കു ഒരു ജേഷ്ഠ തുല്യനാണ് കണ്ണൻ. കാർത്തികദീപം സീ കേരളത്തിൽ സംപ്രേഷണം ചെയ്തു തുടങ്ങിയപ്പോൾ മുതൽ നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് കിട്ടുന്നത്. വളരെ സന്തോഷമാണ് ഒരു കഥാപാത്രത്തെ പെട്ടെന്ന് ജനം സ്വീകരിക്കുമ്പോൾ ഒരു അഭിനേതാവെന്ന നിലയിൽ നമ്മുക്ക് ഉണ്ടാവുക.

‘കാർത്തികദീപത്തിന്റെ’ ഷൂട്ടിംഗ് എവിടെ വരെയായി?

തൃപ്രയാറിൽ പുരോഗമിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു ലൊക്കേഷൻ ആണ് അവിടുത്തേത്. കഥക്ക് അനുയോജ്യമായ സ്ഥലം. മനോഹരമായ പാടങ്ങളും പ്രകൃതിയുമൊക്കെ കൊണ്ട് സമ്പന്നമായ സ്ഥലം. സാധാരണം സീരിയലുകളിൽ നിന്ന് ഇത് കൊണ്ട് തന്നെ ‘കാർത്തികദീപം’ വളരെ വ്യത്യസ്തമാണ്. നിലവിലെ കോവിഡ് നിയമങ്ങൾ പാലിച്ചു തന്നെയാണ് ഷൂട്ടിംഗ്. എല്ലാവരും വളരെ വർഷങ്ങൾ ആയി അറിയാവുന്നവർ ആയത് കൊണ്ട് വളരെ ജോളി മൂഡിലാണ് ഷൂട്ടിംഗ് ഒക്കെ. വിവേക് ഗോപനും സ്‌നിഷയുമാണ് പ്രധാന താരങ്ങൾ.

ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങൾ?

രണ്ടു മാസക്കാലത്തോളം വീട്ടിൽ തന്നെ. എല്ലാ മലയാളികളെയും പോലെ പറമ്പിലൊക്കെ കറങ്ങി നടക്കുക. സ്വല്പം കൃഷിപ്പണികൾ ചെയ്യുക. അത്രയൊക്കെ തന്നെ. സഹോദരൻ വിധു കൃഷ്ണൻ പറമ്പിലൊക്കെ സജീവമായി കൃഷി ചെയ്തിട്ടുണ്ട്. അവിടെ പോയി അവനെ സഹായിക്കും. പിന്നെ കുട്ടികളോടൊപ്പം ഫുട്ബോൾ കളി വ്യായാമം ഇതൊക്കെ തന്നെ.

പുതിയ സിനിമ?

കെ കെ രാജീവിന്റെ സഹസംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥന്റെ ആദ്യ സിനിമ ‘വൺ’ ആണ് ഒടുവിൽ അഭിനയിച്ച സിനിമ. മമ്മൂക്കയാണ് നായകൻ. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്. അതിൽ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്. സിങ്ക് സൗണ്ട് ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു വ്യത്യസ്തത തോന്നിയ ചിത്രമാണ് അത്.

സിനിമയും സീരിയലും തമ്മിൽ ഏതാണ് അഭിനയിക്കാൻ ഇഷ്ട്ടം?

രണ്ടും ഇഷ്ടമാണ്. രണ്ടും രണ്ട് മീഡിയങ്ങൾ ആണല്ലോ. രണ്ടു വ്യത്യസ്ത അനുഭവങ്ങളുമാണ്. സീരിയൽ വലിയ സ്പേസ് തരുന്ന ഒരിടമാണ്. അഭിനയത്തിന് വലിയ സാധ്യതയുണ്ടതിൽ. പിന്നെ ഒരു കഥാപാത്രത്തെ തന്നെ ദീർഘമായി അഭിനയിക്കാൻ കഴിയുന്നു. സിനിമ ഒരു ചരിത്രമാണ്. അതിൽ അഭിനയിച്ചാൽ നമ്മുടെ ഷെൽഫ് ലൈഫ് കൂടും. ആളുകൾ നമ്മളെ ഓർത്തിരിക്കും. ഇപ്പോഴും എന്റെ സിനിമയിലെ കഥാപാത്രങ്ങളാണ് പ്രേക്ഷകർക്കു ആദ്യം ഓർമ്മയിൽ വരിക. അഭിനയമാണ് നമ്മുടെ തൊഴിൽ. സിനിമയായാലും സീരിയലായാലും നമ്മൾ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.

എങ്ങനെയാണ് ഇപ്പോഴത്തെ ഷൂട്ടിംഗ് യാത്രകൾ?

ഡ്രൈവിംഗ് എനിക്ക് വളരെ ഇഷ്ട്ടമാണ്.എപ്പോഴും സ്വയം ഡ്രൈവ് ചെയ്തു പോകുകയാണ് ഞാൻ ചെയ്യാറുള്ളത്. ദീർഘദൂരം ഓടിക്കാൻ കിട്ടുന്ന ഒരു അവസരവും കളയാറില്ല. കാർത്തികദീപത്തിന്റെ ലൊക്കേഷനിലേക്കും സ്വന്തം വണ്ടിയിലാണ് പോന്നത്. കുടുംബവുമായുള്ള യാത്രകളിലെ സാരഥി മിക്കപ്പോഴും ഞാനായിരിക്കും.

കുടുംബവിശേഷങ്ങൾ?

തിരുവനന്തപുരത്ത് പടിഞ്ഞാറേകോട്ടയാണ് സ്വദേശം. അമ്മ വിജയലക്ഷ്മി ഭാര്യ ലക്ഷ്മി മകൾ ആരാധ്യ എന്നിവരാണ് എന്റെ ശക്തിയും പിന്തുണയും. അനിയൻ വിധു കൃഷ്ണനും നടനാണ് അവന്റെ കുടുംബവും അടുത്തുണ്ട്.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാർ

Vijay Kumar With Puri Jagannath and Charmi Kaur തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ്…

21 മണിക്കൂറുകൾ ago

മദർ മേരി മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു

Mother Mary Movie Trailer അമ്മയെ നോക്കാനെത്തുന്ന മകൻ ഒടുവിൽ അമ്മയുടെ ശത്രുവാകുന്നു. വൈകാരികതയുടെ മദർ മേരി മേയ് രണ്ടിന്……..…

5 ദിവസങ്ങൾ ago

മതത്തിനതീതമായി ചില മൂല്യങ്ങൾ , ഹിമുക്രി ഏപ്രിൽ 25 ന് പ്രദർശനത്തിനെത്തുന്നു.

Himukri Malayalam Movie എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച്…

1 ആഴ്ച ago

വിജയ് സേതുപതി – അറുമുഗകുമാർ ചിത്രം ‘എയ്‌സ്‌’ റിലീസ് 2025 മെയ് 23 ന്

Ace Tamil Movie തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്‌' എന്ന…

1 ആഴ്ച ago

ഗിന്നസ് പക്രു നായകനാകുന്ന”916 കുഞ്ഞൂട്ടൻ”ട്രെയിലർ റിലീസായി

916 Kunjoottan Trailer Out മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.…

1 ആഴ്ച ago

കൃഷാന്ത്‌ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ” ഫസ്റ്റ് ലുക്ക് പുറത്ത്

Mastishka Maranam Simon's Memories സംവിധായകൻ കൃഷാന്ത്‌ ഒരുക്കിയ പുതിയ ചിത്രം "മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് " ഫസ്റ്റ് ലുക്ക്…

1 ആഴ്ച ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More