ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ /ഹൊറര്‍ ത്രില്ലര്‍ എന്നിങ്ങനെ രണ്ട് ജോണറുകളുടെ മിശ്രണമായി എത്തിയ ചിത്രം ” കോൾഡ് കേസിന്റെ ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.ഹൊററും കുറ്റാന്വേഷണവും സമാന്തരമായ ട്രാക്കിലൂടെ പോകുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് കോൾഡ്കേസ് . മരിച്ചത് ആര് എന്നതിനെക്കുറിച്ച് പോലും ഒരു തുമ്പ് ഇല്ലാതെ കേസ് അന്വേഷിക്കുന്ന പൊലീസും തന്റെ ജീവിതത്തിൽ അരങ്ങേറുന്ന അമാനുഷിക സംഭവങ്ങളുടെ ചുരുളഴിയിക്കാൻ ശ്രമിക്കുന്ന ഒരു ഇൻവസ്റ്റിഗേറ്റിവ് ജേണലിസ്റ്റുമാണ് സിനിമയുടെ രണ്ട് വശങ്ങളിൽ ഉള്ളത് .
ഒരു അന്വേഷണാത്മക സിനിമയെ രണ്ട് തലത്തിൽ അവതരിപ്പിച്ച് പ്രേക്ഷകനെ നിരന്തരം ചിന്തിപ്പിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യുന്നുണ്ട് പൃഥ്വിരാജും അതിഥി ബാലനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം.മലയാളചലച്ചിത്രം ” കോൾഡ് കേസ് ” സെപ്തംബര് 26 , ഞായറാഴ്ച 5.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More