തിരുവനന്തപുരം, മേയ് 29, 2024: തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിഫറൻ്റ് ആർട്ട് സെൻ്ററും (ഡിഎസി), എം ജയചന്ദ്രൻ മ്യൂസിക് സോണും (എംജെ മ്യൂസിക് സോൺ) സംയുക്തമായി മെയ് 31 ന് ഓട്ടിസ്റ്റിക് വിദ്യാർഥിയായ വരുൺ രവീന്ദ്രൻ്റെ ശാസ്ത്രീയ സംഗീത കച്ചേരി സംഘടിപ്പിക്കും. വർണം – റേഡിയൻസ് ഓഫ് കർണാട്ടിക് ഹാർമണി എന്ന് പേരിട്ടിരിക്കുന്ന കച്ചേരി മെയ് 31 ന് വൈകുന്നേരം 4 മണിക്ക് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് കാമ്പസിലെ ഡിഎസിയിൽ നടക്കും. പ്രശസ്ത ഗാനരചയിതാവും കവിയും സംഗീതജ്ഞനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിലുള്ള ഡിഎസിയിലെ ഓട്ടിസ്റ്റിക് വിദ്യാർത്ഥിയായ വരുൺ രവീന്ദ്രൻ, പ്രശസ്ത സംഗീതസംവിധായകൻ എം. ജയചന്ദ്രൻ്റെ ഓൺലൈൻ സംഗീത പഠന പ്ലാറ്റ്‌ഫോമിൽ ഗുരു ഡോ. കൊല്ലം ജി.എസ്. ബാലമുരളിയുടെ ശിഷ്യനായി കർണാടക ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വരികയാണ്. വരുൺ രവീന്ദ്രനൊപ്പം ഡോ കൊല്ലം ജി എസ് ബാലമുരളി (മൃദംഗം ), അന്നപൂർണ പി (വയലിൻ) എന്നിവരും കച്ചേരിയുടെ ഭാഗമാകും. വരുൺ രവീന്ദ്രൻ്റെ കച്ചേരിക്ക് പുറമെ പ്രമുഖ പിന്നണി ഗായകരും എംജെ മ്യൂസിക് സോണിലെ അധ്യാപകരുമായ രവിശങ്കർ ആർ, പ്രീത പി വി, ലാലു സുകുമാർ, സരിത രാജീവ് എന്നിവരുടെ സംഗീത സമർപ്പണവും ചടങ്ങിൻ്റെ ഭാഗമാകും.
DAC and MJ Music Zone to host autistic student Varun Raveendran’s Carnatic concert on May 31
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള് ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്…
ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26…
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്…
ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന് പങ്കെടുക്കുന്നു ഏഷ്യാനെറ്റില് മലയാളം റിയാലിറ്റി ഷോ സ്റ്റാര് സിംഗര് സീസൺ 9…
This website uses cookies.
Read More