തിരുവനന്തപുരം, മെയ് 29, 2024: സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും രക്തദാനത്തിനായുള്ള അഭ്യർത്ഥനകൾ വേഗതയോടെയും കാര്യക്ഷമമായും നിറവേറ്റുന്നതിനായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, കേരള പോലീസുമായി സഹകരിച്ച് യു എസ് ടി ലൈഫ് ലൈൻ എന്ന പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചു. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന ശക്തമായ ഒരു ശൃംഖല സൃഷ്ടിക്കാനും അടിയന്തിര രക്തദാന അഭ്യർത്ഥനകൾ നിറവേറ്റുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കാനും, അതുവഴി ആവശ്യമുള്ളവരുടെ ജീവിതങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.
യുഎസ്‌ടി, കേരള പോലീസ് സംരംഭമായ ‘പോൽ ബ്ലഡ്’, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ എന്നിവയുമായി സഹകരിച്ച് സംയുക്തമായി നടപ്പാക്കുന്ന പരിപാടിയാണ് യുഎസ്‌ടി ലൈഫ്‌ലൈൻ. യു എസ് ടി ജീവനക്കാരുടെ കൂട്ടായ്മയായ കളർ റോസ് മുൻകൈയ്യെടുത്താണ് ഈ ഉദ്യമം പ്രാവർത്തികമാക്കുന്നത്. യു എസ് ടി ജീവനക്കാരുടെ കുടുംബാംഗങ്ങൾ വഴിയോ പൊതുജനങ്ങളിൽ നിന്നോ കേരളത്തിലെവിടെ നിന്നും ലഭിക്കുന്ന രക്തദാന അഭ്യർത്ഥനകൾ കമ്പനിയിലെ ജീവനക്കാർ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ലഭ്യമാക്കും.
കമ്പനിയുടെ തിരുവനന്തപുരം കാമ്പസിൽ യു എസ് ടി ലൈഫ് ലൈനിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങിൽ കേരളാ പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ജയ്ദേവ് ജി ഐപിഎസ് പങ്കെടുത്തു. എസ് എ പി സ്പെഷ്യൽ ആംഡ് ഫോഴ്സ് കമൻഡാൻറ്റ് എൽ. സലോമൻ; കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ വൈസ് ചെയർമാൻ ശ്രീലത ആർ; ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. സിനു കടകംപള്ളി; യുഎസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്സാണ്ടർ വർഗീസ്; യു എസ് ടി നോർത്ത് അമേരിക്ക ബിസിനസ് ഓപ്പറേഷൻസ് ആൻഡ് വർക്ക് പ്ലേസ് മാനേജ്മെൻ്റ് മേധാവി ഷെഫി അൻവർ; യു എസ് ടി വർക്ക് പ്ലേസ് മാനേജ്‌മെൻ്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ, യു എസ് ടി കളർ കാറ്റലിസ്റ്റ് നിപുൺ വർമ്മ തുടങ്ങിയവർ പങ്കെടുത്തു.
യുഎസ്‌ടിയുടെ തിരുവനന്തപുരം കാമ്പസിലും ടെക്നോപാർക്കിലെ ഭവാനി ബിൽഡിങ്ങിലും നിയുക്ത ഇടങ്ങളിൽ പതിവായി യുഎസ്‌ടി ലൈഫ്‌ലൈനിനു കീഴിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും. ഇതിന്റെ കാര്യക്ഷമവും സുഗമവുമായ നടത്തിപ്പിനായി നന്ദ് സുന്ദരം, വിനീത് മോഹനൻ, പാർവതി സന്ധ്യ, വിശാഖ് കൃഷ്ണ മധുസൂദനൻ നായർ, ഷൈൻ അബ്ദുൾ റഷീദ് എന്നിവരടങ്ങുന്ന ഒരു കോർ ടീമിന് കമ്പനി രൂപം നൽകിയിട്ടുണ്ട്. യു എസ് ടി ലൈഫ് ലൈനിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി കമ്പനിയിൽത്തന്നെ രക്തദാന ക്യാമ്പുകൾ ഏകോപിപ്പിക്കുന്നതിനും, ഈ ക്യാമ്പുകളിൽ സ്വന്തം ജീവനക്കാരിൽ നിന്നും ടെക്‌നോപാർക്കിലെ മറ്റ് കമ്പനികളിലെ ജീവനക്കാരിൽ നിന്നും സജീവ പങ്കാളിത്തമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പൂർണ സന്നദ്ധതയോടെ രക്തദാനം നിർവഹിക്കുന്ന സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം മുന്നേറുന്ന വേളയിൽ, ഈ വർഷം തന്നെ 2500 രക്തദാനങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യമാണ് യു എസ് ടി ലൈഫ് ലൈനിന്നുള്ളത്.
“സാമൂഹ്യ സേവനവും പൊതുജനാരോഗ്യവും മുൻനിർത്തിയുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവായി യു എസ് ടി ലൈഫ് ലൈൻ എന്ന ഉദ്യമത്തെ കാണേണ്ടതുണ്ട്. ഈ മഹത്തായ സംരംഭത്തിൽ കേരള പോലീസ് ഞങ്ങളോടൊപ്പം സഹകരിക്കുന്നു എന്നതിൽ അതിയായ സന്തോഷമുണ്ട്. യുഎസ്‌ടി – കേരള പോലീസ് പോൽ ബ്ലഡ് സംയുക്ത ശ്രമങ്ങളിലൂടെ പൊതുജനങ്ങളിൽ നിന്നുള്ള രക്തദാന അഭ്യർത്ഥനകൾക്ക് വേഗത്തിൽ പരിഹാരം കാണാൻ കഴിയുമെന്ന് ഉറപ്പുണ്ട്. യുഎസ്‌ടി ലൈഫ് ലൈൻ വഴി യു എസ് ടിയിലെയും മറ്റ് കമ്പനികളിലെയും ജീവനക്കാർക്ക് സാമൂഹ്യസേവനത്തിനുള്ള അവസരം ഉണ്ടാകും,” യുഎസ്‌ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്സാണ്ടർ വർഗീസ് പറഞ്ഞു.
“കേരള പോലീസ് പോൽ ബ്ലഡ് സംരംഭം കേരളത്തിലെ ഏറ്റവും വലിയ ഐടി തൊഴിൽ ദാതാവായ യു എസ് ടിയുമായി ചേർന്ന് സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി സഹകരിക്കാൻ കഴിയുന്നു എന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ സംയുക്ത ശ്രമങ്ങൾ സ്വമേധയാ ഉള്ള രക്തദാനത്തെക്കുറിച്ച് വലിയ അവബോധം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. കൂടാതെ, രക്തദാന അഭ്യർത്ഥനകളോട് വേഗത്തിൽ, കാര്യക്ഷമമായി പ്രതികരിക്കാൻ കഴിയും,” കേരളാ പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ജയ്ദേവ് ജി ഐപിഎസ് കൂട്ടിച്ചേർത്തു.
കേരള പോലീസ് പോൽ ബ്ലഡ്, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ എന്നിവയുമായി സഹകരിച്ച് യുഎസ്‌ടിയ്ക്കുള്ളിൽത്തന്നെ പ്രാഥമികമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും. കൂടാതെ, തിരുവനന്തപുരത്തെയും കൊച്ചിയിലെയും മറ്റ് ഐടി കമ്പനികളിലെ ജീവനക്കാരിലേയ്ക്കും ഈ സംരഭം വ്യാപിപ്പിക്കും.
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More