വാഴ 3 – ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Aprilസിനിമ വാര്‍ത്തകള്‍
Vaazha 3 Biopic of a Billion Girls
Vaazha 3 Biopic of a Billion Girls

ആഗോള തലത്തിൽ കളക്ഷൻ 150 കോടി പിന്നിടുന്ന വാഴ 11 വിന് മൂന്നാം ഭാഗം ഒരുങ്ങുന്നു. “വാഴ 3- ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ് ” എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലും പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്നു. നവാഗതനായ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെയും തിരക്കഥ സംഭാഷണം വിപിന്‍ ദാസ് തന്നെ എഴുതുന്നു.

WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്,സാഹു ഗാരപാട്ടി,ആദര്‍ശ് നാരായണ്‍, ഐക്കൺ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൈറ്റില്‍ ഡിസൈന്‍ -സാര്‍ക്കാസനം

പി ആർ ഒ-എ എസ് ദിനേശ്.

Vaazha 3
Vaazha 3

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *