ശ്രദ്ധിയ്ക്കുക

ഇവിടെ യാതൊരു വിധത്തിലുള്ള വീഡിയോകളും ലഭ്യമല്ല, മലയാളം ചാനല്‍ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ , സീരിയലുകള്‍, ഒടിടി റിലീസ് തീയതികള്‍, മലയാളം ടെലിവിഷന്‍ പരിപാടികളുടെ സംപ്രേക്ഷണ സമയം തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും മലയാളം ടിവി  പോര്‍ട്ടല്‍ നിങ്ങളുമായി പങ്കു വെയ്ക്കുന്നത്.
ഫ്ലവേര്‍സ് ടിവി

ഉപ്പും മുളകും 2 ഫ്ലവേര്‍സ് ചാനലില്‍ ജൂണ്‍ 13 മുതല്‍ ആരംഭിക്കുന്നു – മലയാളം സിറ്റ് കോം

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
ഷെയര്‍ ചെയ്യാം

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 07:30 മണിക്ക് ഉപ്പും മുളകും 2

ജനപ്രിയ വിനോദ പരിപാടി ഉപ്പും മുളകും ഒരിടവേളയ്ക്ക് ശേഷം ഫ്ലവേര്‍സ് ചാനലില്‍ മടങ്ങിയെത്തുന്നു. ഉപ്പും മുളകും 2

ജൂണ്‍ 13 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 07:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു. ആര്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന മലയാളം സിറ്റ് കോം എഴുതിയത് സുരേഷ് ബാബുവാണ്. സീതപ്പെണ്ണ് സീരിയല്‍ ഇപ്പോള്‍ 06:30 മണിക്കാണ് ഫ്ലവേര്‍സ് സംപ്രേക്ഷണം ചെയ്യുന്നത്. ചക്കപ്പഴം , നന്ദനം, ഫ്‌ളവേഴ്‌സ് ഒരു കോടി, ടോപ് സിംഗർ സീസൺ 3, സ്റ്റാർ മാജിക് എന്നിവയാണ് ഫ്‌ളവേഴ്‌സ് സംപ്രേക്ഷണം ചെയ്യുന്ന നിലവിലെ പ്രോഗ്രാമുകൾ.

Every Monday to Friday at 07:30 P:M – Uppum Mulakum Season 2

അഭിനേതാക്കള്‍

ബിജു സോപാനം (ബാലു), നിഷ സാരംഗ് (നീലിമ), ഋഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽ സാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഉപ്പും മുളകും അഭിനേതാക്കള്‍ അടുത്തിടെ സീ കേരളം ചാനലിനായി എരിവും പുളിയും എന്ന പരമ്പരക്കായി ഒത്തു ചേര്‍ന്നിരുന്നു, ഉപ്പും മുളകും നേടിയ ജനപ്രീതി നേടാന്‍ പക്ഷെ ഈ പരിപാടിയ്ക്കായില്ല.

സംവിധാനം – ആർ ഉണ്ണികൃഷ്ണൻ
ക്രിയേറ്റീവ് ഹെഡ് – അനിൽ അയിരൂർ
രചന – സുരേഷ് ബാബു
ക്യാമറ – മിഥുൻ മുരളീധരൻ – അനൂപ് കാട്ടാക്കട
എഡിറ്റർ – അഭിലാഷ് എലിക്കാട്ടൂർ

ഷോ Uppum Mulakum Season 2 –  ഉപ്പും മുളകും സീസൺ 2
ചാനൽ ഫ്ലവേഴ്സ് ടി വി
ഇറക്കുന്ന ദിവസം ജൂൺ 13
ടെലികാസ്റ്റ് സമയം എല്ലാ തിങ്കൾ മുതൽ വെള്ളി വരെ 07:30 P:M
ഓൺലൈൻ സ്ട്രീമിംഗ് https://www.youtube.com/c/FlowersComedy
ടിആര്‍പ്പി
സ്റ്റാർ കാസ്റ്റ്
നടൻ റോള്‍
ബിജു സോപാനം ബാലചന്ദ്രൻ തമ്പി
നിഷാ സാരംഗ് നീലിമ ബാലചന്ദ്രൻ തമ്പി
ഋഷി എസ് കുമാർ വിഷ്ണു ബാലചന്ദ്രൻ തമ്പി
ജൂഹി റുസ്തഗി ലക്ഷ്മി സിദ്ധാർത്ഥ്
അൽ സാബിത്ത് കേശവൻ ബാലചന്ദ്രൻ തമ്പി
ശിവാനി മേനോൻ ശിവാനി ബാലചന്ദ്രൻ തമ്പി
ബേബി അമേയ പാർവതി ബാലചന്ദ്രൻ തമ്പി

ഷെഡ്യൂള്‍

ആരംഭ സമയം അവസാന സമയം പരിപാടി
06:00 പി:എം 06:30 പി:എം ചക്കപ്പഴം
06:30 പി:എം 07:00 പി:എം സീതപ്പെണ്ണ്
07:00 പി:എം 07:30 പി:എം നന്ദനം
07:30 പി:എം 08:00 പി:എം ഉപ്പും മുളകും
08:00 പി:എം 09:00 പി:എം ഫ്ലവേഴ്സ് ടോപ് സിംഗർ 2
09:00 പി:എം 10:00 പി:എം ഫ്ലവേഴ്സ് ഒരു കോടി
10:00 പി:എം 00:00 എ:എം ഉപ്പും മുളകും
Uppum Mulakum Season 2

ഉപ്പും മുളകും 2ന്റെ ഓൺലൈൻ എപ്പിസോഡുകൾ  എവിടെ കാണാൻ കഴിയും ?

ഫ്‌ളവേഴ്‌സ് ടിവി കോമഡി യൂട്യൂബ് ചാനൽ ഷോയുടെ പൂർണ്ണ എപ്പിസോഡ് അപ്‌ലോഡ്‌ ചെയ്യുന്നതാണ്‌ , മുൻ എപ്പിസോഡുകൾ, ഇന്നത്തെ വീഡിയോകൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.

ഉപ്പും മുളകും 2ന്റെ ടെലികാസ്റ്റ് സമയം ?

ജൂൺ 13-ന് ആരംഭിക്കുന്ന, ഉപ്പും മുളകും 2 ഷോ ഫ്രഷ് എപ്പിസോഡുകൾ എല്ലാ തിങ്കൾ മുതൽ വെള്ളി വരെ 07:30 P:M മുതൽ 08:00 P:M വരെ സംപ്രേക്ഷണം ചെയ്യും.

പുതിയ ടിവി വാര്‍ത്തകള്‍

  • ചാനല്‍ വാര്‍ത്തകള്‍

ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് കുതിച്ചുയരുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിംഗുകൾ സൂചിപ്പിക്കുന്നു

കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ  ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ…

2 ദിവസങ്ങൾ ago
  • ഏഷ്യാനെറ്റ്‌

മാളികപ്പുറം , പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രമായ മലയാള പരമ്പര

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ "മാളികപ്പുറം"…

2 ആഴ്ചകൾ ago
  • മലയാളം ഓടിടി റിലീസ്

ഓടിടി റിലീസ് മലയാളം – ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ സിനിമകള്‍, വെബ്‌ സീരീസുകള്‍

ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…

2 ആഴ്ചകൾ ago
  • സീ കേരളം

സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ – കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും

കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും - സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ…

3 ആഴ്ചകൾ ago
  • ഏഷ്യാനെറ്റ്‌

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം , ഏഷ്യാനെറ്റിൽ പുതിയ പരമ്പര നവംബർ 20 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം" (ചന്ദ്രികയിൽ അലിയുന്നു…

3 ആഴ്ചകൾ ago
  • മലയാളം ഓടിടി റിലീസ്

പേരില്ലൂർ പ്രീമിയർ ലീഗ് – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ് - പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .