ജനപ്രീതിയിൽ എന്നും മുന്നിൽ നിന്ന മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ അഞ്ചാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്.
നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്.
നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയും അവതാരകരായി എത്തുന്നു .
ഈ ഷോയുടെ ഔദ്യോഗികമായി ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്തിനൊപ്പം കേരള സ്റ്റേറ്റ് ചലച്ചിത്രഅവാർഡുജേതാക്കളായ അലൻസിർ , ദേവി വർമ്മ , ബേബി തന്മയ , ഗായിക മൃദുല വാരിയർ എന്നിവർ ചേർന്നാണ്. ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 5 മത്സരാര്ഥികളായ ശോഭ , നാദിറ , ജുനൈസ് , ആണ് ജോസഫ് , ലച്ചു , റിനോഷ് , സെറീന , വിഷ്ണു ജോഷി , മനീഷ , ശ്രുതി ലക്ഷ്മി എന്നിവരാണ്.
വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 5 ഓഗസ്റ്റ് 13 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 9 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ…
പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ "മാളികപ്പുറം"…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്…
കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്വതി, മിഴി രണ്ടിലും - സീ കേരളം ചാനല് ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ…
ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം" (ചന്ദ്രികയിൽ അലിയുന്നു…
ഡിസ്നി + ഹോട്ട്സ്റ്റാർ മലയാളം സീരീസ് - പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും…