പ്രേക്ഷകരെ പാട്ടുകൾകൊണ്ട് വിസ്മയിപ്പിച്ച സ്റ്റാർ സിങ്ങർ സീസൺ 8 ഏഷ്യാനെറ്റിൽ വീണ്ടും സംപ്രേക്ഷണം ചെയ്യുന്നു. അതിനു മുന്നോടിയായി ജനുവരി 2 ഞായറാഴ്ച വൈകുന്നേരം 7 മണിമുതൽ ഒരു പുതുവത്സരസമ്മാനമായി മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാർ സിംഗര്‍ സീസൺ 8 റീ-ലോഞ്ച് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് ഇവന്റിൽ പി സുശീലയും പി ജയചന്ദ്രനും വിധികർത്താക്കളും മത്സരാത്ഥികളും സംഗീതവിസ്മയം തീർക്കുമ്പോൾ പ്രശസ്ത താരങ്ങളായ ഗ്രേസ് ആന്റണിയും സസ്തികയും നൃത്തത്തിന്റെ വശ്യതയുമായി എത്തുന്നു.
സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് വേദിയിൽവച്ച് മലയാളത്തിന്റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രനെ പ്രശസ്തഗായിക പി സുശീല ആദരിച്ചു. കൂടാതെ പി സുശീലയ്ക്കും പി ജയചന്ദ്രനും സ്റ്റാർ സിംഗേഴ്‌സിലെ മത്സരാർത്ഥികളും വിധികർത്താക്കളായ കെ എസ് ചിത്ര , ശരത് , ജി വേണുഗോപാൽ , സ്റ്റീഫൻ ദേവസ്സി , മഞ്ജരി തുടങ്ങിയവർ സംഗീതാർച്ചനയും അർപ്പിച്ചു. കൂടാതെ ഇവർ ഒരുമിച്ചുള്ള പാട്ടുകളും വിവിധ പാട്ടുകളെ കുറിച്ചുള്ള അഭിപ്രായങ്ങളും പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.
ഈ പ്രൗഢഗംഭീരമായ ചടങ്ങിൽവച്ച് സ്റ്റാർ സിംഗര്‍ സീസൺ 8 റീ-ലോഞ്ച് ഔദ്യോഗികമായി നിർവഹിച്ചത് സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് . വിനീതും ഹിഷാമും വേദിയിൽ സംഗീതത്തിന്റെ മറ്റൊരു ഉത്സവം തീർത്തു. ഇവരോടൊപ്പം അജു വര്ഗീസും വേദിയിൽ സന്നിഹിതനായിരുന്നു . പുതിയ റൗണ്ടുകളും പുതുമകളുമായി സ്റ്റാർ സിംഗര്‍ സീസൺ 8 ശനി ,ഞായർ ദിവസങ്ങളിൽ ജനുവരി 8 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More