ദൃഢം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 ഏപ്രിൽടീസര്‍ / ട്രെയിലര്‍
Dridam Movie Trailer Out
Dridam Movie Trailer Out

പ്രിയ താരം ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന “ദൃഢം” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ,നന്ദൻ ഉണ്ണി,വിനോദ് ബോസ്, അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്,ജോജി കെ ജോൺ,ബ്രിട്ടോ ഡേവിഡ്,അഭിഷേക് രവീന്ദ്രൻ,സാനിയ ഫാത്തിമ,കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Protect. Serve. Survive. എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന “ദൃഢം”,ഇഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു. മുകേഷ് ആർ. മേത്ത സി. വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റർ-വിനായക്, പ്രൊഡക്ഷൻ ഡിസൈൻ-സുനിൽ ദാസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അമരേഷ് കുമാർ,വസ്ത്രാലങ്കാരം-ലേഖാ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പർമേശ്വരൻ, മേക്കപ്പ്-രതീഷ് വിജയൻ,സ്റ്റണ്ട് സൂപ്പർവിഷൻ-ടോണി മാഗ്വിത്ത്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കറ്റീന ജീത്തു,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ പബ്ലിസിറ്റി ഡിസൈൻ – ടെൻ പോയിന്റ്

പി ആർ ഒ-എ എസ് ദിനേശ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു