സ്പർദ്ധയുടെയും കുടുംബ ബന്ധങ്ങളുടെയും ആകർഷകമായ അവതരണവുമായി പുതിയ പരമ്പര “സാന്ത്വനം 2” ഏഷ്യാനെറ്റിൽ ജൂൺ 17 , 2024 മുതൽ സംപ്രേഷണം ചെയ്യുന്നു. കൃഷ്ണമംഗലം, ദേവമംഗലം എന്നീ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കടുത്ത മത്സരങ്ങളിലൂടെയാണ് “സാന്ത്വനം 2” ന്റെ കഥ കടന്നുപോകുന്നത്. കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ഈ പരമ്പര അതിൻ്റെ സങ്കീർണ്ണമായ കഥാഗതിയിലൂടെയും ചലനാത്മക കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിക്കും.
കൂടുതല്‍ വായനയ്ക്ക്
കൃഷ്ണമംഗലത്തെ വീട്ടുകാർ ദത്തെടുത്ത അനാഥനായ ബാലൻ ഇളയ മകൾ ഗോമതിയെ വിവാഹം കഴിച്ചതോടെയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങൾ അരങ്ങേറുന്നത്. കഥ ആരംഭിക്കുന്നത് ഏതു കഴിഞ്ഞു 28 വർഷങ്ങൾക്ക് ശേഷമാണ്. ബാലൻ ഇന്ന് സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയായി, ഗോമതി സ്റ്റോഴ്‌സിൻ്റെ ഉടമയായി, ദേവമംഗലം കുടുംബത്തിൻ്റെ കർശനമായ തലവനായി, അഭിവൃദ്ധി പ്രാപിച്ച ബിസിനസ്സിന്റെ മുഖമായി മാറിക്കഴിഞ്ഞു.
“സാന്ത്വനം സീസണ്‍ 2 ” കുടുംബത്തിലും ബിസിനസ്സിലും മൂന്ന് മരുമക്കൾ കൊണ്ടുവന്ന വെല്ലുവിളികളും പരിവർത്തനങ്ങളും വരച്ചു കാട്ടുന്നു. കൃഷ്ണമംഗലം കുടുംബത്തിലെ അംഗങ്ങൾ ഉയർത്തുന്ന പ്രതിബന്ധങ്ങളെ അവർ എങ്ങനെ തരണം ചെയ്യുന്നുവെന്നും ദേവമംഗലം വീട്ടുകാരുടെ ദൃഢതയും ഐക്യവും വെളിപ്പെടുത്തുന്ന രീതിയാണ് പരമ്പര ചിത്രീകരിക്കുന്നത്.
കൃഷ്ണമംഗലം, ദേവമംഗലം കുടുംബങ്ങളുടെ കൗതുകകരവും സങ്കിർണവുമായ കഥയുമായി ജൂൺ 17 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 7 സാന്ത്വനം സീസണ്‍ 2 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
Santhwanam 2 Malayalam TV Serial on Asianet Starts from 17 June at 07:00 PM, Telecast Every Monday to Saturday
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…
Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…
This website uses cookies.
Read More