ഒരു ദുരൂഹ സാഹചര്യത്തിൽ എന്ത് സംഭവിച്ചു ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Aprilസിനിമ വാര്‍ത്തകള്‍
Advertisements
Oru Durooha Saahacharyathil Preview
Oru Durooha Saahacharyathil Preview

കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ റിലീസിന് തയ്യാറെടുക്കുന്നു. ഏപ്രിൽ 15ന് വിഷു റിലീസായി എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ പ്രതീക്ഷക്കും കാത്തിരിപ്പിനും പുറകിൽ പ്രേക്ഷകർക്ക് തങ്ങളുടേതായ നിരവധി കാരണങ്ങൾ തന്നെയുണ്ട് എന്നതും വേറെ കാര്യം.

കുഞ്ചാക്കോ ബോബൻ – രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കൂട്ടുകെട്ട്

Advertisements

രതീഷ് പൊതുവാളിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായ ‘ന്ന താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ – രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഒറ്റയാൾ പോരാട്ടമാണ് ചിത്രമെന്നും വേണമെങ്കിൽ പറയാം. ചിത്രത്തിൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. കലാമേന്മയും ജനപ്രീതിയുമുള്ള സിനിമ, മികച്ച തിരക്കഥാകൃത്ത്, ശബ്ദമിശ്രണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, സ്വഭാവ നടന്‍, മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം അടക്കം ഏഴ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ ഇത്തവണ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ. വളരെ വ്യത്യസ്തവും ഫ്രഷുമായ ഒരു സിനിമയായിരിക്കും ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്നാണ് പ്രേക്ഷക പ്രതീക്ഷ.

വ്യത്യസ്തനായി കുഞ്ചാക്കോ ബോബൻ

തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ ‘സേതു’ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്. വളരെ സിംപിൾ ആയ കഥാപാത്രത്തിലൂടെ ഒരു മിസ്റ്ററിയിലേക്ക് കുഞ്ചാക്കോ ബോബൻ എങ്ങനെ എത്തുമെന്നറിയാനുള്ള ആകാംഷയാണ് പ്രേക്ഷകരെ ഈ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്.

ദുരൂഹത നിറഞ്ഞ ട്രെയ്‌ലർ

അല്പ സ്വല്പം തമാശയും, ദുരൂഹതയും നിറഞ്ഞ ട്രെയിലറിൽ , ഒരു ദുരൂഹതയുടെ ചുരുളഴിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. ‘ ഒരു പിടിത്തവും കിട്ടാത്ത ട്രെയിലർ ’ എന്നാണ് ചിത്രത്തിന്റെ ട്രെയിലറിനെ കുറിച്ചുമുള്ള പ്രേക്ഷകാഭിപ്രായം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയുള്ള ട്രെയിലറിന്റെ ദുരൂഹ സ്വഭാവം തന്നെയാണ് പ്രേക്ഷകരെ ഇത്തരമൊരു അഭിപ്രായത്തിലേക്ക് എത്തിക്കുന്നത്. സിനിമയുടെ കഥ എന്തുമായി ബന്ധപ്പെട്ടുള്ളതാണെന്ന സൂചന പോലും ട്രെയിലർ ഒരിടത്തും നൽകുന്നില്ല എന്നതും പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്നു. അതോടൊപ്പം റൊമാൻസിനും കൂടി പ്രാധാന്യം കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശക്തമായ സപ്പോർട്ടിങ് കാസ്റ്റ്

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ഇത്തരത്തിൽ സ്വഭാവികമായ അഭിനയവും റിയലസ്റ്റിക്കായ അവതരണരീതി കൊണ്ടും ശ്രദ്ധേയരായ താരങ്ങളാണ് ചിത്രത്തിൽ കൂടുതലായി വരുന്നത്. ഇതും സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതലായി അടുപ്പിക്കാനുള്ള കാരണമാണ്.

വലിയ പ്രൊഡക്ഷനും മികച്ച ടെക്നിക്കൽ ടീമും

ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. മാജിക് ഫ്രെയിംസും ഉദയ പിക്‌ചേഴ്‌സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന്റെ ഉണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പന്‍മാരായ പ്രൊഡക്ഷന്‍ കമ്പനികളുടെ ഒരുമിക്കല്‍ കൂടിയാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമ. കോ – പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സന്തോഷ് കൃഷ്ണൻ. നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ, ഛായാഗ്രഹണം- അർജുൻ സേതു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോൺ വിൻസന്റ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ്- വിപിൻ നായർ

മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത്ത് വേലായുധൻ, സ്റ്റണ്ട്സ്- വിക്കി നന്ദഗോപാൽ, ഡി ഐ- സപ്ത വിഷൻ, കളറിസ്റ്റ്- ജോയ്നർ തോമസ്, കാസ്റ്റിംഗ് ഡയറക്ടർസ്- തോമസ് ജോർജ്, നൗഫൽ വി എം, വൈശാഖ് മനോഹരൻ, കൊറിയോഗ്രഫി- ഡാൻസിങ് നിഞജ, പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ, സ്റ്റീൽസ്- പ്രേംലാൽ പട്ടാഴി, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, വിതരണം- മാജിക്ക് ഫ്രെയിംസ് എന്നിങ്ങനെയുള്ള മികച്ച ടെക്നിക്കൽ ടീമും കൂടി അണി നിരക്കുന്നതോടെ ചിത്രത്തിന്റെ ക്വാളിറ്റി വർദ്ധിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *