ആരാധ്യാ സ്റ്റുഡിയോസിന്റെ രണ്ടാം ചിത്രം ‘പൂച്ച സാർ’ – ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Juneസിനിമ വാര്‍ത്തകള്‍
Advertisements
Aaradyaa Studios Unveils Title Poster of Its Second Production, Poocha Sar
Poocha Sar Movie

തിയേറ്ററിലും ഒടിടിയിലും മികച്ച വിജയം സ്വന്തമാക്കി ഭാഷാഭേദമന്യേ പ്രേക്ഷക പ്രശംസ നേടിയ എക്കോ എന്ന ചിത്രത്തിന് ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘പൂച്ച സാർ’ എന്നാണ് ചിത്രത്തിന്റെ പേര്.

ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം നിർമ്മിക്കുന്ന ചിത്രം റെജിവാൻ അബ്ദുൽ ബഷീറിന്റെ സംവിധാന അരങ്ങേറ്റമാണ്. വാഴ 2 ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള റെജിവാൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുകയാണ്.

Advertisements

ജോ ആൻഡ് ജോ, 18+ ജേർണി ഓഫ് ലവ്, ബ്രോമാൻസ് തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി ജോസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ ജോമോൻ ജ്യോതിർ അവതരിപ്പിക്കുമ്പോൾ അലൻ ബിൻ സിറാജ് മുഴുനീള വേഷത്തിൽ എത്തുന്നു. കൂടാതെ മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

🔹 ആരാധ്യാ സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമായ എക്കോയിൽ ബാഹുൽ രമേഷിന്റെ അനിമൽ ട്രൈലജിയുടെ ഭാഗമായി നായകളുടെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു.

🔹 അതേസമയം ‘പൂച്ച സാർ’ എന്ന പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി ഒരു പൂച്ചയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

📌 കൗതുകമുണർത്തുന്ന പേരും വ്യത്യസ്തമായ അവതരണശൈലിയുമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിനെ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കിയത്. ഹാസ്യവും സാഹസികതയും സൂചിപ്പിക്കുന്ന ദൃശ്യഭംഗിയോടെയാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം പകുതിയോടെ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

പി.ആർ.ഒ: പ്രതീഷ് ശേഖർ

The title poster of Poocha Sar has already attracted attention on social media
Poocha Sir
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *