ഒടിടി യിൽ അങ്കമ്മാൾ എത്തി

മലയാളം ടിവിമലയാളം ടിവി16 Januaryഓടിടി റിലീസ്

ആമസോൺ പ്രൈം, സൺ നെക്സ്റ്റ്, സിംപ്ലി സൗത്ത് തുടങ്ങിയ ഒ ടി ടി യിലൂടെ ചിത്രം റിലീസായി.

Angammal Streaming on Prime Video
Angammal Streaming on Prime Video

പെരുമാള്‍ മുരുകന്‍റെ  ‘കൊടിത്തുണി’സിനിമയാക്കിയ ‘അങ്കമ്മാൾ’ ഒ ടിടിയിയിൽ റിലീസായി. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിനോടൊപ്പം നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന്  എൻജോയ് ഫിലിംസ്, ഫിറോ മൂവി സ്റ്റേഷൻ എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമാണ് ഈ ചിത്രം.

നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ റിലീസിന് ശേഷം ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കൂട്ടായ്മയിലുള്ള ഭാവനാ സ്റ്റുഡിയോസ് ആണ് കേരളത്തിൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. പെരുമാൾ മുരുകൻ്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി.

അങ്കമ്മാൾ കഴിഞ്ഞ ഐ.എഫ് എഫ് കെ ഉൾപ്പടെ നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിമും, മെൽബൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രവും , ബെസ്റ്റ് ആക്ട്രസ് അവാർഡും നേടിയിട്ടുണ്ട് . നാഷണൽ സർവേയിൽ 2025ലെ മികച്ച ഇന്ത്യൻ സിനിമകളിൽ ഇടംപിടിച്ചിട്ടുള്ള ചിത്രമാണ് അങ്കമ്മാൾ.

അഭിനേതാക്കൾ: ഗീത കൈലാസം,   ശരൺ,  ഭരണി ,  തെൻട്രൽ രഘുനാഥൻ,മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവർ.

ബാനർ: സ്റ്റോൺ ബെഞ്ച് ഫിലിംസ്, എൻജോയ് ഫിലിംസ് , ഫിറോ മൂവി സ്റ്റേഷൻ.
നിർമ്മാണം: കാർത്തികേയൻ സന്താനം, ഫിറോസ് റഹിം – അൻജോയ് സാമുവൽ.
സഹ നിർമാണം: ഷംസുദ്ദീൻ ഖാലിദ് , അനു എബ്രഹാം,
തിരക്കഥ,  സംവിധാനം: വിപിൻ രാധാകൃഷ്ണൻ.
കഥ: പെരുമാൾ മുരുകൻ.
ഡി.ഒ പി.: അൻജോയ് സാമുവൽ.
സംഗീതം – ഒറിജിനൽ പശ്ചാത്തല സംഗീതം : മുഹമ്മദ് മഖ്ബൂൽ മൻസൂർ
എഡിറ്റിംഗ്: പ്രദീപ് ശങ്കർ
കലാസംവിധാനം: ഗോപി കരുണാനിധി.
ശബ്ദമിശ്രണം: ടി കൃഷ്ണനുണ്ണി
(ദേശീയ അവാർഡ് )
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ. (സംസ്ഥാന അവാർഡ്)
സംഭാഷണങ്ങൾ: സുധാകർ ദാസ്, വിപിൻ രാധാകൃഷ്ണൻ.
സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റും: ലെനിൻ വലപ്പാട്.
മേക്കപ്പ്: വിനീഷ് രാജേഷ്.
പി.ആർ.സുമേരൻ (പി.ആർ.ഒ )

Angammal
Angammal

മലയാളം ടിവി
Written by

മലയാളം ടിവി

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *