ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു.സമീപകാലത്തേ ഏറ്റവും മികച്ച മലയാളം ആക്ഷൻത്രില്ലർ ചിത്രങ്ങളിൽ ഒന്നായ കണ്ണൂർ സ്ക്വാഡ് നവംബർ 17 മുതൽ ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിച്ച് പ്രശസ്ത സിനിമാട്ടോഗ്രാഫർ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡിൽ മെഗാ സ്റ്റാർ മമ്മൂട്ടി എഎസ്ഐ ജോർജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
നാലംഗങ്ങളുള്ള കണ്ണൂർ സ്‌ക്വഡ് എന്ന പോലീസ് സ്പെഷ്യൽ അന്വേഷണ സംഘം പ്രതികളെ കണ്ടെത്താനായി ഉത്തരേന്ത്യയിലേക്ക് നടത്തുന്ന സാഹസികത നിറഞ്ഞ യാത്രയും അവർ നേരിടുന്ന പ്രശ്നങ്ങളും പോലീസ് സേനക്കിടയിലെ ആന്തരിക സംഘർഷങ്ങളുമൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം .
മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്ന് തിരക്കഥ നിർവഹിച്ച കണ്ണൂർ സ്‌ക്വാഡ് തീവ്രമായ ആക്ഷൻ രംഗങ്ങൾ മാത്രമല്ല പോലീസുകാർ എന്ന മനുഷ്യരുടെയും അവരുടെ ജീവിതത്തെയും അവർ നേരിടുന്ന വെല്ലുവിളികളെയും മാനസിക സംഘർഷങ്ങളെയും കൃത്യമായി വരച്ചുകാട്ടി.
ഡിസ്‌നി + ഹോട്ട് സ്റ്റാർ (മുൻപ് ഹോറസ്റ്റാർ എന്നറിയപ്പെട്ടിരുന്നു) ഇന്ത്യയിലെ ഏറ്റവും മികച്ച സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് . ഇന്ത്യയിലെ പ്രേക്ഷകർ ടെലിവിഷനിലൂടെ കണ്ടു ശീലിച്ച ദൃശ്യ സങ്കൽപ്പങ്ങളെ മാറ്റിയെഴുതിക്കൊണ്ട് വിനോദത്തിന്റെ മായക്കാഴ്ചകളിലേക്ക് അവരെക്കൂട്ടിക്കൊണ്ടുപോവുകയായിരുന്നു ഡിസ്‌നി + ഹോട്ട് സ്റ്റാർ . 8 ഭാഷകളിലായി ഒരു ലക്ഷം മണിക്കൂറിലേറെയുള്ള സിനിമകളും ടിവി ഷോയും ,നിങ്ങൾക്ക് ഏറെ പ്രിയ്യപ്പെട്ട കായിക മാമാങ്കങ്ങളുടെ തത്സമയ സ്ട്രീമിങ്ങുമായി ഡിസ്‌നി + ഹോട്ട് സ്റ്റാർ ഭാരതീയർക്ക് എന്നും പ്രിയപ്പെട്ടതാകുന്നു …
Vijay Kumar With Puri Jagannath and Charmi Kaur തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ്…
Mother Mary Movie Trailer അമ്മയെ നോക്കാനെത്തുന്ന മകൻ ഒടുവിൽ അമ്മയുടെ ശത്രുവാകുന്നു. വൈകാരികതയുടെ മദർ മേരി മേയ് രണ്ടിന്……..…
Himukri Malayalam Movie എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച്…
Ace Tamil Movie തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' എന്ന…
916 Kunjoottan Trailer Out മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.…
Mastishka Maranam Simon's Memories സംവിധായകൻ കൃഷാന്ത് ഒരുക്കിയ പുതിയ ചിത്രം "മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് " ഫസ്റ്റ് ലുക്ക്…
This website uses cookies.
Read More