വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് – വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ
അനുദിനം വളരുന്ന ആത്മബന്ധവുമായി മലയാളികളുടെ പ്രിയ ഏഷ്യാനെറ്റ് ചാനലുകൾ , വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ സ്റ്റാർ സിങ്ങർ, സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ , ഐ എസ് എൽ 2024 – 25 ലൈവ് , കേരള വടംവലി ലീഗ് തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റും ഏഷ്യാനെറ്റ് പ്ലസും ഏഷ്യാനെറ്റ് മൂവീസും പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.
സെപ്റ്റംബർ 14 , ഉത്രാടദിനത്തിൽ രാവിലെ 8 മണിക്ക് രുചിയൂറുന്ന ഓണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ” ഓണരുചിമേളവും ഓണകാലവറയും ” സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന് 8.30 ന് നൂറിലധികം ഹാസ്യകലാകാരന്മാരും പ്രശസ്തചലച്ചിത്രതാരങ്ങളും പങ്കെടുത്ത ” ഓണം കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ 2024 ” ഉം 11 മണിക്ക് ഓണാഘോഷങ്ങളും ഓണപ്പാട്ടുകളുമായി ” ഓണം സ്പെഷ്യൽ സ്റ്റാർ സിംഗറും ” ഉച്ചയ്ക്ക് 12.30 ന് സൂപ്പർഹിറ്റ് കോർട്ട് ഡ്രാമ ചലച്ചിത്രം , ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ” നേര് “
വൈകുന്നേരം 4 മണിക്ക് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ , അതിജീവനത്തിന്റെ കഥപറഞ്ഞ ” മഞ്ഞുമേൽ ബോയ്‌സും ” രാത്രി 7 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഫഹദ് ഫാസിലിന്റെ അനിയന്ത്രിതമായ അഭിനയം കൊണ്ട് തിയേറ്ററുകളെ ഇളക്കിമറിച്ച മാസ്സ് എന്റർടൈൻമെന്റ് ” ആവേശം ” ഉം സംപ്രേക്ഷണം ചെയ്യുന്നു.ആദ്യാവസാനം ആവേശം നിറയുന്ന ഒരു ഫുൾ എൻർജി പടം അതാണ് ആവേശം. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം.
സെപ്റ്റംബർ 15 , തിരുവോണദിനത്തിൽ രാവിലെ 8 മണിക്ക് , ഓണവിഭവങ്ങളുടെ രുചിഭേദങ്ങളുമായി ഓണരുചിമേളവും ഓണകലവറയും ” 8.30 ന് ടെലിവിഷനിലെ ജനപ്രിയതാരങ്ങൾ അവതരിപ്പിക്കുന്ന ന്യത്തവും ഹാസ്യവും സംഗീതവും കൊണ്ട് സദസിനെ ഇളക്കിമറിച്ച സ്റ്റേജ് ഇവന്റ് ” ഓണ താരമേളവും ” 11 മണിക്ക് പ്രശസ്ത ചലച്ചിത്രതാരങ്ങളും സ്റ്റാർ സിംഗേഴ്സും ജഡ്ജസും ചേർന്നൊരുക്കുന്ന ഓണം സ്പെഷ്യൽ വിരുന്നുമായി ” സ്റ്റാർ സിംഗർ സ്പെഷ്യൽ എപ്പിസോഡും ”
കൂടാതെ സുപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഉച്ചക്ക് 12.30 ന് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ കുഞ്ചാക്കോ ബോബൻ , സുരാജ് വെഞ്ഞാറമൂട് , അനഘ
എന്നിവർക്കൊപ്പം ഒരു സിംഹവും പ്രധാനകഥാപാത്രമായി എത്തുന്ന , അതിജീവനവും കോമഡിയും സമന്വയിപ്പിച്ച ചലച്ചിത്രം ഗർർർ.
വൈകുന്നേരം 3.30 ന് യുവതലമുറയുടെ ഹരമായ നസ്ലിൻ – മമിത ബൈജുവും ജോഡികളായ സൗത്ത് ഇന്ത്യയാകെ സൂപ്പർ ഹിറ്റായ ചലച്ചിത്രം പ്രേമലുവും സംപ്രേക്ഷണം ചെയ്യുന്നു.
രാത്രി 7 മണിക്ക് വിവാഹവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളും രസകരമായി അവതരിപ്പിച്ച , തീർത്തും പൃഥ്വിരാജ് – ബേസിൽ ജോസഫ് കോംബോയിൽ തീർത്ത സൂപ്പർഹിറ്റ് ചലച്ചിത്രം ” ഗുരുവായൂർ അമ്പലനടയിൽ ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. നിഖില വിമൽ , അനശ്വര രാജൻ , ബൈജു സന്തോഷ് , ജഗദീഷ് , യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…
Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…
MyG partnered with JioStar’s MegaBlast കേരളത്തിൽ ഇരുപത് വർഷത്തെ വിജയകരമായ സേവനത്തിന്റെ ഭാഗമായി, മൈജി തന്റെ 20th വാർഷികം…
Inspection Bungalow ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ ബംഗ്ലാവ് "നവംബർ 14 മുതൽ…
Advocate Anjali Serial Actors അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ്…
This website uses cookies.
Read More