മിസ്റ്റർ എക്സ് ഏപ്രിൽ പതിനേഴിന്കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Aprilസിനിമ വാര്‍ത്തകള്‍
Advertisements
Mr X Tamil Movie
Mr X Tamil Movie

സൂപ്പർ താരം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, അതുല്യ രവി,അനഘ,റൈസ വിൽസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ തമിഴ്ചിത്രം “മിസ്റ്റർ എക്സ് “ഏപ്രിൽ പതിനേഴിന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു.

മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറിൽ വിനീറ്റ് ജെയിൻ, എസ് ലക്ഷ്മൺ കുമാർ എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു. വിഷ്ണു വിശാൽ ഹിറ്റ് ചിത്രമായ “എഫ് ഐ ആറി”നു ശേഷം മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, ഇന്റലിജൻസ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ചു സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്.

Advertisements

രാജസ്ഥാൻ, ഹോസൂർ, ചെന്നൈ, മൈസൂർ, തൂത്തുക്കുടി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം ദിവസങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വിദേശ രംഗങ്ങൾ ചിത്രീകരിക്കാൻ ഉഗാണ്ടയെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അസർബൈജാനിൽ വെച്ചാണ് ആ ഭാഗങ്ങൾ ചിത്രീകരിച്ചത്.

ഛായാഗ്രഹണം-അരുൺ വിൻസന്റ്, സംഗീതം-ദീപു നൈനാൻ തോമസ്, എഡിറ്റിംഗ്- പ്രസന്ന ജി കെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശ്രാവന്ദി സൈനാധ്,ആക്ഷൻ-സ്റ്റണ്ട് സിൽവ, ആർട്ട് – ഇന്ദുലാൽ കവീദ്,കോസ്റ്റ്യൂംസ്-ഉത്തരാ മേനോൻ,ദീപാലി നൂർ

പി ആര്‍ ഓ-എ.എസ് ദിനേശ്, മനു ശിവൻ.

Mr X Movie
Mr X Movie
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *