തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

മലയാളം ടിവിമലയാളം ടിവി23 Marchസിനിമ വാര്‍ത്തകള്‍
Meera Vasudev Latest Interview
Meera Vasudev Latest Interview

ജീവിതത്തിൽ ഏറെ വിഴ്ചകൾ ഉണ്ടായെങ്കിലും ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഹാപ്പിയായെന്ന് നടി മീര വാസുദേവ് പറഞ്ഞു. താരത്തിൻ്റെ പുതിയ ചിത്രമായ കല്യാണമരത്തിൻ്റെ റിലീസിൻ്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീര വാസുദേവ് , ഇപ്പോൾ കരിയറിൽ ഞാൻ വളരെ തിരക്കാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഞാൻ ഇപ്പോൾ.

വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസുതുറന്ന് നടി മീര വാസുദേവ് പറയുന്നു. തെറ്റായ കാര്യങ്ങൾ സമൂഹത്തിൽ പരക്കാതിരിക്കാനും ,തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് താൻ വിവാഹ​മോചിതയായത്. എന്നെ കുറിച്ച് വരുന്ന നെ​ഗറ്റീവിറ്റിയും വീഡിയോകളും എന്നെ ബാധിക്കാറില്ല. ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഞാൻ ഉൾക്കൊണ്ട് കഴിഞ്ഞു. എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇനി ജീവിതവുമായി മുന്നോട്ട് പോകണം. വ്യക്തത ജീവിതത്തിൽ വരുന്നത് എക്സ്പീരിയൻസിലൂടെയാണ്. നമ്മുടെ സ്പേസിൽ നമുക്ക് കംഫേർട്ട് ഇല്ലെങ്കിൽ മറ്റുള്ളവരുടെ സാധൂകരണം ചോദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ മറ്റുള്ളവർ പറയുന്നത് നമ്മുടെ സത്യമായി മാറും. എന്ന് കരുതി നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടതില്ല. പക്ഷെ അനുഭവങ്ങളിൽ നിന്ന് പഠിച്ച് വളരണം.

ഒപ്പം പരിഹാര മാർ​ഗങ്ങളോ ചോയ്സുകളോ കൊണ്ടുവരണം ശേഷം ചർച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് അച്ഛൻ എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഇപ്പോഴും അച്ഛന്റേയും അമ്മയുടേയും മോന്റെയും മാർ​ഗനിർദേശങ്ങൾ ഞാൻ എന്റെ കാര്യങ്ങളിൽ ഉപയോ​ഗിക്കാറുണ്ട്. കുട്ടികൾ വളരെ ഇന്റലിജെന്റാണ്. ചിലപ്പോഴൊക്കെ ഞങ്ങളുടെ സംസാരം കേട്ട് മോൻ പരിഹാരമാർ​ഗങ്ങളുമായി വരും.എന്റെ കുടുംബത്തോടൊപ്പം ഞാൻ ഹാപ്പിയാണ്. വളരെ സ്ഥിരതയുള്ള ഒരു സ്ഥലത്താണിപ്പോൾ. എന്റെ കരിയർ നല്ലൊരു സ്റ്റേജിലാണ്. ഞാൻ എപ്പോഴും ആ​ഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. കരിയറിലും വളരെ ബിസിയാണ്’, മീര പറയുന്നു

2024 മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. പാലക്കാട് സ്വദേശിയാണ് വിപിൻ. കോയമ്പത്തൂരിൽ വെച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. തന്മാത്ര, കാക്കി, വൈരം തുടങ്ങി നിരവധി സിനിമകളിൽ മീര വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ ചിത്രം തന്മാത്രയിലെ നടിയുടെ പ്രകടനം ഏറെ കയ്യടി വാങ്ങിയിരുന്നു. ചെറിയ ഇടവേളക്ക് ശേഷം മീര വാസുദേവ് പ്രധാന സ്ത്രീ കഥാപാത്രമായി വരുന്ന ചിത്രമാണ്. കല്യാണമരം. സിനിമ 27 ന് റിലീസ് ചെയ്യും.

പി ആർ സുമേരൻ

മലയാളം ടിവി
Written by

മലയാളം ടിവി

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *