കെൻ കരുണാസ് ചിത്രം “യൂത്ത്”, “ലവ് സൊല്ലിട്ടാലേ” മ്യൂസിക് വീഡിയോ പുറത്ത്, ചിത്രം മാർച്ച് 19 ന്, ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Marchസിനിമ വാര്‍ത്തകള്‍
Advertisements
Lyrics of Loveah Sollitalea
Lyrics of Loveah Sollitalea

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന യൂത്ത് എന്ന ചിത്രത്തിലെ പുതിയ മ്യൂസിക് വീഡിയോ വീഡിയോ പുറത്ത്. “ലവ് സൊല്ലിട്ടാലേ” എന്ന വൈബ് യൂത്ത് ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് കെൻ, ഈശ്വർ എന്നിവർ ചേർന്നാണ്. ജി വി പ്രകാശ് കുമാറും കെന്നും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഒരു പക്കാ ഡാൻസ് നമ്പർ ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. മാർച്ച് 19ന് ചിത്രം തീയറ്ററിലെത്തും. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്.

തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. നേരത്തെ ചിത്രത്തിലെ “മുട്ട കലക്കി” എന്ന ഗാനം പുറത്തു വരികയും തെന്നിന്ത്യയിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. കേരളത്തിലും യുവ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിലാണ് ഈ ഗാനം ശ്രദ്ധ നേടിയത്. ഈ ഗാനത്തിനും വരികൾ രചിച്ചതും ആലപിച്ചതും കെൻ കരുണാസ് തന്നെയാണ്. സ്കൂൾ ജീവിതത്തിലെ പ്രണയത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഗാനങ്ങളിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. “മുട്ട കലക്കി” ഗാനത്തിലെ ദൃശ്യങ്ങളെല്ലാം തന്നെ ഇപ്പോൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ റീലുകളിലൂടെ യുവാക്കൾക്കിടയിൽ വൈറലാണ്. ഇപ്പോൾ പുറത്ത് വന്ന “ലവ് സൊല്ലിട്ടാലേ” എന്ന ഗാനവും അതിന്റെ ഗംഭീര ബീറ്റുകളും നൃത്തവും കൊണ്ട് മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.

Advertisements

മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ ആണ് “യൂത്ത്” എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചന. 15 വയസുള്ള ടീനേജ് നായകൻ, തന്റെ സ്കൂൾ ജീവിതം അവസാനിക്കുന്നതിനു മുൻപ് തന്നെ ജീവിതത്തിലെ യഥാർത്ഥ പ്രണയത്തെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയവും പ്രണയ നൈരാശ്യവുമെല്ലാം ഈ യുവാവിന്റെ ജീവിതത്തിലെ വളർച്ച, പക്വത, കാഴ്ചപ്പാടുകൾ എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ചിത്രത്തിലൂടെ പറയുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്‌സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ – കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആർഒ- ശബരി

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *