കല്ലറ ലിഖിതങ്ങൾ മലയാളം സിനിമ – ശ്മശാനം സ്വന്തം തറവാടായി മാറിയ പീലിയുടെ വേറിട്ട കഥ

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽ9 Septemberസിനിമ വാര്‍ത്തകള്‍
Kallara Likhithangal Malayalam Movie - Sanil Peckal Leads a Unique Story Set Around a Cemetery
Kallara Likhithangal

ശ്മശാനം സ്വന്തം തറവാടായും മണ്ണടിഞ്ഞവർ കൺകണ്ട കൂട്ടരായും മാറിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതകഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിനൊരുങ്ങുന്നു. സനിൽ പേക്കൽ പ്രധാന കഥാപാത്രമായ പീലിക്ക് ജീവൻ പകരുന്ന ചിത്രം ജോസാന്റണി കുരീപ്പുഴ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നു.

തക്ഷില ക്രിയേഷൻസിന്റെ ബാനറിൽ സനിൽകുമാർ എസ് ആണ് കല്ലറ ലിഖിതങ്ങൾ നിർമ്മിക്കുന്നത്.

വിവരങ്ങൾകല്ലറ ലിഖിതങ്ങൾ
സിനിമകല്ലറ ലിഖിതങ്ങൾ
ഭാഷമലയാളം
പ്രധാന താരംസനിൽ പേക്കൽ
രചന, സംവിധാനംജോസാന്റണി കുരീപ്പുഴ
നിർമ്മാണംസനിൽകുമാർ എസ്
ബാനർതക്ഷില ക്രിയേഷൻസ്
ഛായാഗ്രഹണംരാമചന്ദ്രൻ
എഡിറ്റിംഗ്സന്ദീപ് ശ്രീജു
സംഗീതം, ആലാപനംകൃപാൽ
പശ്ചാത്തല സംഗീതംഅജയ് സരിഗമ
റിലീസ്ഉടൻ

കല്ലറ ലിഖിതങ്ങൾ കഥ

മലേരിക്ക പള്ളിയിൽ പെരുന്നാൾ കൊടിയിറങ്ങിയ ദിവസമാണ് കഥയിലെ നിർണായക സംഭവങ്ങളുടെ തുടക്കം. വലിയ കായലിലുണ്ടാകുന്ന ഒരു ബോട്ട് അപകടത്തിൽ മത്സ്യത്തൊഴിലാളികൾ ഏതോ അന്യദേശക്കാരനായ അപരിചിതന്റെ ജീവൻ രക്ഷിക്കുന്നു. എന്നാൽ അപകടത്തിനൊപ്പം അതുവരെയുള്ള അയാളുടെ ഓർമ്മകളും കായലിന്റെ ആഴങ്ങളിൽ നഷ്ടപ്പെടുന്നു.

തന്റെ ഭൂതകാലത്തെക്കുറിച്ച് ഒന്നുമറിയാതെ പള്ളിപ്പന്തലിലും പള്ളിനിഴലിലുമായി അയാൾ ശിഷ്ടജീവിതം തുടരുന്നു. കാലം കടന്നുപോകുമ്പോൾ അയാൾ പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരനായി മാറുന്നു.

പള്ളിയിൽ നടക്കുന്ന ഒരു മോഷണത്തെ തുടർന്നുണ്ടാകുന്ന സാഹചര്യങ്ങൾ അയാളെ സെമിത്തേരിയുടെ ഒരു കോണിലേക്ക് എത്തിക്കുന്നു. പോലീസിനെയും മനുഷ്യരെയും ഭയക്കാതെ സ്വസ്ഥമായി കിടന്നുറങ്ങാൻ അയാൾ അവിടെ ഒരിടം കണ്ടെത്തുന്നു.

മയ്യവാടിയിലെ പ്രേതങ്ങളാണ് തനിക്ക് പീലി എന്ന പേര് നൽകിയതെന്ന് അയാൾ സ്വയം വിശ്വസിക്കുന്നു. ക്രമേണ ശ്മശാനം അയാളുടെ തറവാടായും അവിടെ മണ്ണടിഞ്ഞവർ അയാളുടെ സ്വന്തം കൂട്ടരായും മാറുന്നു. പീലിയുടെ ഈ അസാധാരണ ജീവിതമാണ് കല്ലറ ലിഖിതങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

കല്ലറ ലിഖിതങ്ങൾ താരനിര

സനിൽ പേക്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോൺസൺ സ്റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ലോറി, സിന്ധു ജോസ്, വിജു സി പരവൂർ, സെബാസ്റ്റ്യൻ, ജോസ് ആന്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്ലീറ്റസ്, ഡോ. അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ്സ് തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോസാന്റണി കുരീപ്പുഴയുടെ രചനയും സംവിധാനവും

ജോസാന്റണി കുരീപ്പുഴ രചനയും സംവിധാനവും നിർവഹിക്കുന്ന കല്ലറ ലിഖിതങ്ങളുടെ ഛായാഗ്രഹണം രാമചന്ദ്രൻ നിർവഹിക്കുന്നു. സന്ദീപ് ശ്രീജു ആണ് എഡിറ്റർ.

ജോസാന്റണി കുരീപ്പുഴ എഴുതിയ ഗാനങ്ങൾക്ക് കൃപാൽ സംഗീതം നൽകി ആലപിക്കുന്നു. അജയ് സരിഗമ പശ്ചാത്തല സംഗീതം ഒരുക്കുന്നു.

കല്ലറ ലിഖിതങ്ങൾ അണിയറ പ്രവർത്തകർ

ഗിരീഷ് ഗോപിനാഥ് കലാസംവിധാനവും രതീഷ് രവി ചമയവും ജനുവരി ജോസ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. സൗണ്ട് ഡിസൈനും മിക്സിംഗും ആനന്ദ് ബാബു, ഡി.ഐ കളറിംഗ് വിജയകുമാർ, സ്പോട്ട് എഡിറ്റിംഗ് സുനിൽ എം.കെ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

എഐ വീഡിയോ – പ്രശോബ് കുമാർ, ലൊക്കേഷൻ കോർഡിനേറ്റർ – ജോസ് ആലപ്പാടൻ, സ്റ്റിൽസ് – ജോസ് ഡി ജെ, പി.ആർ.ഒ – അജയ് തുണ്ടത്തിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കല്ലറ ലിഖിതങ്ങൾ റിലീസ്

വ്യത്യസ്തമായ പശ്ചാത്തലവും പീലി എന്ന അസാധാരണ കഥാപാത്രത്തിന്റെ ജീവിതവുമാണ് കല്ലറ ലിഖിതങ്ങളുടെ പ്രധാന ആകർഷണം. ചിത്രം ഉടൻ പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കൃത്യമായ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കല്ലറ ലിഖിതങ്ങൾ സിനിമയുടെ റിലീസ് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ മലയാള സിനിമാ വിശേഷങ്ങൾക്കായി കേരള ടിവിയോടൊപ്പം തുടരുക.

അജയ് തുണ്ടത്തിൽ
Written by

അജയ് തുണ്ടത്തിൽ

Publisher and editor at Kerala TV, covering television, OTT, cinema, and entertainment updates.

Leave a Reply

Your email address will not be published. Required fields are marked *