I C U (ഐ സി യു) ഒഫീഷ്യൽ ട്രെയിലർ ജനപ്രിയ നായകൻ ദിലീപ് റിലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Februaryടീസര്‍ / ട്രെയിലര്‍
Trailer of ICU Movie
Trailer of ICU Movie

”താന്തോന്നി” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ ജോർജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ” I C U ” (ഐ സി യു) എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ ജനപ്രിയ നായകൻ ദിലീപ് റിലീസ് ചെയ്തു. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.

ഫെബ്രുവരി ഇരുപത്തിയേഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ മുരളി ഗോപി, ശ്രീകാന്ത് മുരളി,മീര വാസുദേവ്,നവാസ് വള്ളിക്കുന്ന് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സന്തോഷ് കുമാർ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ലോകനാഥൻ ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-ജോസ് ഫ്രാങ്ക്‌ളിൻ, എഡിറ്റിംഗ്-ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ,കല-ബാവ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, മേക്കപ്പ്-റോണക്സ് സേവ്യർ,സൗണ്ട് ഡിസൈൻ- വിക്കി,കിഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജി സുകുമാർ,പ്രൊജക്ട് ഡിസൈൻ-രമേശ് തെക്കേപ്പാട്ട്, ഫിനാൻസ് കൺട്രോളർ-എം എസ് അരുൺ,വിഎഫ്എക്സ്-നിതിൻ നന്ദകുമാർ, ശബ്ദമിശ്രണം-എം ആർ രാജാകൃഷ്ണൻ, സ്റ്റിൽസ്-നൗഷാദ്, ഡിസൈൻ-ടെൻ പോയിൻ്റ്, മാർക്കറ്റിംഗ്- ബ്രിംഗ്ഫോർത്ത്

പി ആർ ഒ-എ എസ് ദിനേശ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *