പ്രജേഷ് സെൻ- ആസിഫ് അലി ചിത്രം ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് , ഫസ്‌റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Mayസിനിമ വാര്‍ത്തകള്‍
Advertisements
Houdini Malayalam Movie
Houdini Malayalam Movie

മജീഷ്യനായി പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലി നായകനായെത്തുന്ന പൂർണ്ണമായും മാജിക് പ്രമേയമാക്കി ജി.പ്രജേഷ് സെൻ സംവിധാനം ചെയ്ത, ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. റിലീസിന് തയാറെടുക്കുന്ന ചിത്രത്തിൽ അസിഫ് അലിയുടെ ഗംഭീര പെർഫോമൻസാണ് സൂചന നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും പ്രാധാന്യം നൽകുന്ന പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രമാണ് ഹൗഡിനി എന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു.

ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, ദി സീക്രട്ട് ഓഫ് വിമൻ തുടങ്ങിയ സിനിമകൾക്കു ശേഷമാണ് പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം ഹൗഡിനി വരുന്നത്. ബ്ലൂ ഹിൽ നൈൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി പി. സാം ആണ് ചിത്രത്തിന്റ നിർമാണം നിർവഹിക്കുന്നത് . പ്രജേഷ്സെൻ മൂവി ക്ലബാണ് ചിത്രത്തിന്റ സഹനിർമാണം. അബ്ബാസ് സിറാജ്, ഷംസീർ ഹംസ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ചിത്രത്തിന്റ സിനിമാറ്റോഗ്രാഫർ നൗഷാദ് ഷെരീഫ്, എഡിറ്റർ: ബിജിത് ബാല, ആർട്ട്: ത്യാഗു തവനൂർ എന്നിവരാണ്.

Advertisements

ബിജിബാൽ ആണ് ഹൗഡിനി ചിത്രത്തിന്റ സംഗീത സംവിധാനം നിർവഹിക്കുന്നത്.”ആകാശമായവളേ…” എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടെതാണ് ഗാനരചന. വെള്ളത്തിന് ശേഷം സംഗീത വിസ്മയം തീർക്കാൻ പ്രജേഷ് സെൻ- ബിജിപാൽ കോംബോ എത്തുന്നു എന്നതും ഈ ചിത്രത്തിന്റ പ്രത്യേകതയാണ്.

അന്തരിച്ച പ്രശസ്‌ത നാടക സംവിധായകൻ പ്രശാന്ത് നാരായണൻ ശ്രദ്ധേയമായ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ക്രിസ് വേണുഗോപാൽ, ഡോ. അമർ രാമചന്ദ്രൻ, ദേവി നായർ, വിവിയ ശാന്ത്, ഗീതി സംഗീത, ഡോ. പ്രസീദ, ട്വിങ്കിൾ ജോബി, അഞ്ചു എബ്രഹാം, ശ്രീറാം, അധീഷ് ദാമോദരൻ, ഡോ. ഷിനു, ജോഹൻ സാം ജോബി, മാസ്‌റ്റർ വൈഭവ് സുരേഷ്, ജിതേന്ദ്രൻ, സുചിത്ര, സന്ധ്യ രമേശ്, സാക്കിർ മനോളി, ജിജിന, അമര പല്ലവി, മനോജ് മാത്രാടൻ തുടങ്ങി നിരവധി പേർ വേഷമിടുന്നു.

ചിത്രത്തിന്റ മറ്റ് അണിയറപ്രവർത്തകർ ഇവരാണ് . മേക്കപ്പ്: റഷീദ് അഹമ്മദ്, വസ്‌ത്രാലങ്കാരം: അഫ്രീൻ കല്ലൻ, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ തമ്പുരാൻ, ഓഡിയോഗ്രാഫി: അജിത് എ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ജിത്തു പിരപ്പൻകോട്, സെക്കന്റ് യൂണിറ്റ് കാമറ: ലെബിസൺ ഗോപി, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ: ഗിരീഷ് മാരാർ, ത്രിൽസ്: മാഫിയ ശശി, ഡി.ഐ: ആക്ഷൻ ഫ്രെയിം മീഡിയ, കളറിസ്റ്റ്: സുജിത് സദാശിവൻ, ഡിജിറ്റൽ കണ്ടന്റ് മാനേജർ: ബാലു പരമേശ്വർ

സ്ക്രിപ്റ്റ് ആൻഡ് ഡയറക്ടർ അസോസിയേറ്റ്: എം കുഞ്ഞാപ്പ, വീ എഫക്സ് ഡയറക്ടർ: രൻതീഷ് രാമകൃഷ്ണൻ, സിങ്ക് സൗണ്ട്: എൽ.ജെ. മൈൽ സ്റ്റുഡിയോ, മാജിക് കൊറിയോഗ്രാഫർ: സമീർ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ: പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കോ ഓർഡിനേഷൻ: ഷിബിരാജ്, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്, ഡിജിറ്റൽ പബ്ലിസിറ്റി: ബ്രാൻഡ് പിക്സ്, താമിർ ഓക്കേ, സ്റ്റിൽ ഫോട്ടോഗ്രാഫി: ലെബിസൺ ഫോട്ടോസ്, അജീഷ് കടയ്ക്കൽ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, പ്രൊമോഷൻ ആൻഡ് മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ.

Houdini - The King of Magic
Houdini – The King of Magic
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *