ഫ്രൈഡേ ഫിലിം ഹൗസിന്റ ബാനറിലെത്തുന്ന ആമസോണ്‍ ഒറിജിനല്‍ ചിത്രം #ഹോം വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സ്ട്രീമിംഗ് സേവനങ്ങളിലെ മലയാള ചിത്രങ്ങളുടെ വിജയത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ലളിതവും ചിന്തോദ്ദീപകവുമായ കുടുംബ ചിത്രം #ഹോമിന്റെ എക്‌സ്‌ക്ലൂസീവ് ഗ്ലോബല്‍ പ്രീമിയര്‍ ഓഗസ്റ്റ് 19 ന് ആമസോണ്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയ് ബാബു നിര്‍മ്മിച്ച് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ആമസോണ്‍ ഒറിജിനല്‍ ചിത്രം റോജിന്‍ തോമസാണ്.
ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. മഞ്ജു പിള്ള, നെല്‍സൺ, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സൺ, മണിയന്‍ പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നൈറിന്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഓഗസ്റ്റ് 19 മുതല്‍ ഇന്ത്യയിലെയും 240 രാജ്യങ്ങളിലെും ഭൂപ്രദേശങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോയില്‍ #ഹോം സ്ട്രീം ചെയ്യാം.
വിനയശീലമുള്ളതും എന്നാല്‍ സാങ്കേതിക പരിമിതികളുമുള്ള ഒലിവര്‍ എന്ന വൃദ്ധന്റെ (ഇന്ദ്രന്‍സ് ചെയ്യുന്ന വേഷം) കഥയാണ് #ഹോം പറയുന്നത്. മറ്റു യുവാക്കളേപ്പോലെ സദാസമയവും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന തന്റെ രണ്ട് മക്കളോട് അടുപ്പം നിലനിര്‍ത്താന്‍ നിരന്തരമായി ശ്രമിക്കുകയാണ് ഒലിവര്‍. സാമൂഹ്യ പ്രസക്തവും സമൂഹത്തില്‍ കണ്ടുവരുന്നതുമായ പ്രമേയം ലളിതവും മനോഹരവുമായി പറഞ്ഞിരിക്കുകയാണ്.
ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കുരുതി എന്ന ചിത്രത്തിന്റെയും അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളുടെ അഭൂതപൂര്‍വ്വമായ വിജയം രാജ്യത്തുടനീളം സ്ട്രീമിംഗ് സിനിമകളോടുള്ള വര്‍ധിക്കുന്ന പ്രചാരമാണ് സാക്ഷ്യപ്പെടുത്തുന്നതെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ കണ്ടന്റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് വിജയ് സുബ്രഹ്മണ്യം പറഞ്ഞു. മലയാളത്തില്‍ നിന്നുള്ള മികച്ച സിനിമകള്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന ഫ്രൈഡേ ഫിലിം ഹൗസുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കഥ പറയുന്ന ഹോം കുടുംബത്തിലെല്ലാവര്‍ക്കും ഒന്നിച്ചിരുന്ന് ആസ്വദിക്കാവുന്ന ഹൃദയസ്പര്‍ശിയായ ചിത്രമായിരിക്കും #ഹോം എന്നും അദ്ദേഹം പറഞ്ഞു.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More