ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക് നാനി ചിത്രം “ഹിറ്റ് 3”

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Mayസിനിമ വാര്‍ത്തകള്‍
Hit 3 2nd Week Collection
Hit 3 Movie 2nd Week

തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ ഗംഭീര ബോക്സ് ഓഫീസ് പ്രകടനവുമായി രണ്ടാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുകയാണ്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ആദ്യ വാരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചിത്രം, റിലീസ് ചെയ്ത് 4 ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 101 കോടി ആണ്.

പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ട് മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് മുന്നേറുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം എത്തിയ ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3.

ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ച ചിത്രം കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് നേടുന്നത്. നൂറു കോടി ക്ലബ്ബിൽ ഇടം നേടിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി മാറിയ ഹിറ്റ് 3, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയായി മാറിയിരുന്നു. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ചിത്രം വിദേശത്തു നിന്ന് 2 മില്യൺ ഡോളർ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ്. ആദ്യ ആഴ്ച കൊണ്ട് തന്നെ മുടക്കു മുതലും ലാഭവും സ്വന്തമാക്കിയാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കുതിച്ചത്. ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ഈ ചിത്രത്തിന്റെ വിജയത്തോടെ നാനി നേടിയത്.

ശ്രീനിഥി ഷെട്ടി നായികാ വേഷം ചെയ്ത ചിത്രം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *