മഞ്ജു വാര്യർ, ആനന്ദ് മേനൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Mayസിനിമ വാര്‍ത്തകള്‍
Happy Loop
Happy Loop

“ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ “ഹാപ്പിലൂപ്പ്” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്.

ഛായാഗ്രഹണം – ഗൗതം ശങ്കർ, എഡിറ്റർ – കണ്ണൻ മോഹൻ, സംഗീതം – ഇലക്ട്രോണിക് കിളി& പാർവതീഷ് പ്രദീപ്, പ്രൊഡക്ഷൻ ഡിസൈനർ – ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് – ബിനു ജി നായർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – ലിജി പ്രേമൻ, വി എഫ് എക്സ് – പ്രോമൈസ്, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, ശബരി, പോസ്റ്റർ ഡിസൈൻ – റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ – ഡെല്ലു

പി ആർ ഒ – എ എസ് ദിനേശ്, ശബരി

Happy Loop Movie
Happy Loop Movie

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *