“ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Mayസിനിമ വാര്‍ത്തകള്‍
Advertisements
Hailesso Movie New Poster
Hailesso Movie New Poster

സുധിഗാലി സുധീർ എന്നറിയപ്പെടുന്ന സുധീർ ആനന്ദ് നായകനായ “ഹൈലേസോ”യുടെ പുതിയ പോസ്റ്റർ പുറത്ത്. സുധീർ ആനന്ദിൻ്റെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. മാസ് ലുക്കിൽ ആണ് പോസ്റ്ററിൽ സുധീർ ആനന്ദിനെ അവതരിപ്പിച്ചിരിക്കുന്നത്. കയ്യിൽ വടിവാളുമായി, ശരീരത്തിൽ ചോരയുമായി ആണ് പോസ്റ്ററിൽ സുധീർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രസന്ന കുമാർ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറിൽ ശിവ ചെറിയും രവികിരണും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രവുമാണ്.

സുധീർ ആനന്ദ് നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമായാണ് ഈ പ്രോജക്ട് ഒരുങ്ങുന്നത്. ഒരു റൂറൽ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്പൻ ഹിറ്റായ ” കോർട്ട്” എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ശിവാജി ആണ്. കർഷക സമൂഹങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു സംഭാഷണ പ്രയോഗത്തിൽ നിന്നാണ് ചിത്രത്തിൻ്റെ പേര് രൂപപ്പെടുത്തിയിരിക്കുന്നത്.

Advertisements

പുരാണവും ഗ്രാമീണ സ്പർശവും ഒരുമിച്ച് ചേർത്ത് ഒരുക്കി, നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ വലിയ ശ്രദ്ധ നേടിയിരുന്നു. ആചാരങ്ങളെയും ത്യാഗത്തെയും പ്രതിനിധീകരിക്കുന്ന ചിത്രത്തിൻ്റെ കഥാ പശ്ചാത്തലം ഇപ്പൊൾ പുറത്ത് വന്ന, സുധീർ കുമാറിൻ്റെ പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ദിവ്യമായ ശക്തിയെയും സംഘർഷത്തെയും സൂചിപ്പിക്കുന്ന പോസ്റ്ററുകൾ കഥയുടെ തീവ്രമായ സ്വഭാവത്തെയും സൂചിപ്പിക്കുന്നു.

നടാഷ സിംഗ്, നക്ഷ ശരൺ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രശസ്ത കന്നഡ നടി അക്ഷര ഗൗഡ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. മൊട്ട രാജേന്ദ്രൻ, ഗെറ്റപ്പ് ശ്രീനു, ബേവര ദുഹിത ശരണ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിന്ത ശ്രീനിവാസ് ആണ് ചിത്രം രചിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ഛായാഗ്രഹണം: സുജാത സിദ്ധാർത്ഥ്, സംഗീത സംവിധായകൻ: അനുദീപ് ദേവ്, എഡിറ്റർ: ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: ബ്രഹ്മ കദളി, വരികൾ: രാമജോഗയ്യ ശാസ്ത്രി, കോസ്റ്റ്യൂം ഡിസൈനർ: രഞ്ജിത ഗുവ്വാല, കൊറിയോഗ്രാഫർ: വിജയ് പൊലാക്കി, സ്റ്റണ്ട്: പൃഥ്വി, ലൈൻ പ്രൊഡ്യൂസർ: ഉദയ് നന്ദിപതി, മാർക്കറ്റിംഗ്: മനോജ് വല്ലൂരി (ഹാഷ്ടാഗ് മീഡിയ), പബ്ലിസിറ്റി ഡിസൈനർ: ധനി ആലി, പിആർഒ: ശബരി

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *