എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി

ഗുരുവായൂർ അമ്പലനടയിൽ മലയാളം ഓടിടി റിലീസ്, ജൂൺ 27 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

27 ജൂൺ ഗുരുവായൂർ അമ്പലനടയിൽ ഓടിടി റിലീസ്

Guruvayoor Ambalanadayil Disney+Hotstar

തീയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പായി മാറ്റിയ “ഗുരുവായൂർ അമ്പലനടയിൽ”, ജൂൺ 27 മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ ഫാമിലി- കോമഡി എന്റർറ്റൈനർ ദീപു പ്രദീപ് രചിച്ച് വിപിൻ ദാസ് സംവിധാനം നിർവഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും E4 Entertainment- യും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് .ആർ .മേഹ്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പൃഥ്വിരാജ് , ബേസിൽ ജോസഫ് , നിഖില വിമൽ, അനശ്വര രാജൻ എന്നിവർ ഗുരുവായൂരമ്പലനടയിൽ എന്ന മെഗാഹിറ്റിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേറിട്ട ഭാവങ്ങളിലൂടെ സ്വയം കഥകളായി മാറുന്ന കഥാപാത്രങ്ങളെ നിങ്ങൾക്ക് ഈ ഫാമിലി കോമഡി എന്റർറ്റൈനറിൽ കാണാം.

Guruvayoor Ambalanadayil

മലയാളം ഓടിടി റിലീസ്

ദുബായിൽ ജോലി ചെയ്യുന്ന വിനു രാമചന്ദ്രനും അഞ്ജലിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. അഞ്ജലിയുടെ സഹോദരൻ ആനന്ദുമായി വിനു അടുത്ത ബന്ധം സ്ഥാപിക്കുന്നു. വിനുവിൻ്റെ മുൻകാല പ്രണയബന്ധത്തിന്റെ പിരിമുറുക്കത്തിൽ നിന്ന് മുക്‌തനാകാൻ ആനന്ദ് വിനുവിനെ സഹായിക്കുന്നു. എന്നാൽ വിനുവിൻ്റെ ചില സത്യങ്ങൾ ആനന്ദ് അറിയുന്നതോടെ കഥ വഴിതിരിയുന്നു.

നീരജ് രവി ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം അങ്കിത് മേനോൻ ആണ്, ഈ “കലക്കൻ” കല്യാണം കാണാതെ പോകരുത്. ജൂൺ 27 മുതൽ മുതലാണ് ഗുരുവായൂർ അമ്പലനടയിൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കേരള ക്രൈം ഫയൽസ് 3 മുതൽ മിഥുൻ മാനുവലിന്റെ അണലി വരെ

2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…

1 മാസം ago

അണലി , കൂടത്തായി കേസ് വെബ് സീരീസാകുന്നു

Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…

1 മാസം ago

കസിൻസ് & കല്യാണം വെബ് സീരീസ് വരുന്നു ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…

2 മാസങ്ങള്‍ ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

OTT Release of The Pet Detective Movie തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…

2 മാസങ്ങള്‍ ago

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…

2 മാസങ്ങള്‍ ago

സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More