വിസ്മയം വീണ്ടും ദേവനന്ദയുടെ പുതിയ ചിത്രം ‘കല്യാണമരം’ 27 ന് എത്തും

മലയാളം ടിവിമലയാളം ടിവി24 Marchസിനിമ വാര്‍ത്തകള്‍
Devanandha Jibin New Movie
Kalyanamaram

മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ ലോകമലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരം ദേവനന്ദ വീണ്ടും വിസ്മയിപ്പിക്കാന്‍ എത്തുന്നു. അസാധാരണമായ അഭിനയമികവോടെ ദേവനന്ദ കേന്ദ്ര കഥാപാത്രമാകുന്ന ‘കല്യാണമരം’ ഈ മാസം 27 ന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. മലയാളത്തിലെ ബാലതാരങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ അഭിനയ ചാരുത കൊണ്ടും ചടുലമായ സംഭാഷണ ശൈലി കൊണ്ടും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദേവനന്ദ.

സഹജീവിസ്നേഹം, സഹാനുഭൂതി തുടങ്ങിയ മൂല്യബോധങ്ങളിലേക്ക് കൈചൂണ്ടുന്ന ചിത്രം കൂടിയാണ് ‘കല്യാണമരം’ ഏറെ മികച്ച പ്രകടനം കൊണ്ട് ദേവനന്ദയെ പ്രേക്ഷകര്‍ ഏറ്റെടുക്കും എന്നതില്‍ തര്‍ക്കമില്ല. ഫാമിലി എന്‍റര്‍ടെയ്ന്‍മെന്‍റായ കല്യാണമരത്തില്‍ ധ്യാന്‍ ശ്രീനിവാസനും മീരാ വാസുദേവും ശ്രദ്ധേയമായ വേഷമാണ് ചെയ്തിരിക്കുന്നത്. പ്രശാന്ത് മുരളിയും ആതിര പട്ടേലും താരജോഡിയായി എത്തുന്നത് ചിത്രത്തിലെ പുതുമയാണ്. രാജേഷ് അമനകര സംവിധാനം ചെയ്യുന്ന കല്യാണമരം 27 നാണ് റിലീസ് ചെയ്യുന്നത്.

ബാനർ- മറിയം സിനിമ. ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, മനോജ് കെ.യു, സഞ്ജുനൊടു കുന്നേൽ, സതീഷ് വാര്യർ,മനോജ് പണിക്കർ , അമൽ രാജ് ദേവ് , ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ നിർമ്മാതാവായ സജി കെ.ഏലിയാസും ഒരു പ്രധാനവേഷത്തിൽ സിനിമയിലുണ്ട്. ചിത്രം തിയേറ്ററിലെത്തിക്കുന്നത് വള്ളുവനാടൻ സിനിമ കമ്പനിയാണ്. നിര്‍മ്മാണം – സജി കെ ഏലിയാസ്. ക്യാമറ – രജീഷ് രാമന്‍, കഥ – വിദ്യ രാജേഷ്, സംഭാഷണം – പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം – അജയ് ജോസഫ്, പശ്ചാത്തല സംഗീതം – ശ്യാം ധർമ്മൻ

ഗാനരചന- സന്തോഷ് വര്‍മ്മ, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം – രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നസീർ കുത്തുപറമ്പ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രതീഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ – എം എസ് നിതിൻ, അസിസ്റ്റൻ്റ് ഡയറക്ടർമാർ – അർജുൻ കേശവൻ ബാബു, നിഹാൽ , സ്റ്റില്‍സ് – ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് -ജിസന്‍ പോള്‍

പി ആര്‍ ഒ – പി ആര്‍ സുമേരന്‍

മലയാളം ടിവി
Written by

മലയാളം ടിവി

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *