കഥയോട്ടം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Februaryസിനിമ വാര്‍ത്തകള്‍
Advertisements
Kadhayottam Movie Title Poster
Kadhayottam Movie Title Poster

ഋഷികേഷ്,ശിവമിത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സതീഷ് ജേക്കബ് സംവിധാനം ചെയ്യുന്ന “കഥയോട്ടം ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റിന്റെ പ്രകാശന കർമം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സന്തോഷ്‌ കീഴാറ്റൂർ, ജിയോ ബേബി,ശിവജി ഗുരുവായൂർ, ഗോകുലൻ,ഉണ്ണി ലാലു,സിദ്ധാർഥ് ശിവ, മുഹമ്മദ്‌ റാഫി, റോഷൻ, നബീൽ, സുധീഷ്, നോബി മാർക്കോസ്, നീന കുറുപ്പ്, ശ്രീദേവി ഉണ്ണികൃഷ്ണൻ, അപർണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ജോയ്‌സ് സ്റ്റുഡിയോസിന്റെ ബാനറിൽ എം ജി വി പാണ്ഡ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രത്യുഷ് കെ എ നിർവ്വഹിക്കുന്നു. വ്യത്യസ്ത മതങ്ങളിൽ പെട്ട യുവതിയുടെയും യുവാവിന്റെയും ഒപ്പം അവരുടെ സുഹൃത്തുക്കളുടെയും സൗഹൃദങ്ങളുടെയും പശ്ചാത്തലത്തിൽ ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് “കഥയോട്ടം”. കഥ തിരക്കഥ സംഭാഷണം-വിഷ്ണു രതികുമാർ , സംഗീതം-ഗിരീഷ് നാരായണൻ, എഡിറ്റിംഗ്-ജിബീഷ്.

പ്രൊഡക്ഷൻ കൺട്രോളർ-ശ്യാം തൃപ്പുണിത്തറ, കലാസംവിധാനം-സുധീഷ് കെ എസ്, സ്റ്റിൽസ്-ജോബി ഗസ, മേക്കപ്പ്-പ്രബീഷ്,സുരാജ് ചെട്ടികുളങ്ങര, വസ്ത്രാലങ്കാരം-സാലിന ബിനു,ലക്ഷ്മി , അസ്സോസിയേറ്റ് ഡയറക്ടർ-വിഷ്ണു രതികുമാർ, അസിസ്റ്റന്റ് ഡയറക്ടർ-ഹരിദേവ് മനോജ്,അതുൽ ബാബു, ജിഷ്ണു രാജ്,അഭി പ്രസാദ്, അതുൽ ജയന്തി, അരുൺ രാജ്,സ്പോട്ട് എഡിറ്റർ-ജെസ്റ്റിൻ ജോയ്,മീഡിയ പ്രൊമോഷൻ-ഫൈസൽ വാഹിദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മോഹിത്

പി ആർ ഒ-എ എസ് ദിനേശ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *