മാവീരൻ , പള്ളിച്ചട്ടമ്പി യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Marchസിനിമ വാര്‍ത്തകള്‍
Advertisements
Maaveerane Song from Pallichattambi Movie
Maaveerane Song from Pallichattambi Movie

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി‘യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരൻ എന്ന പേരിൽ പുറത്തിറങ്ങിയ ഗാന രംഗത്തിൽ ഒരു ആയുധ പരിശീലികനായാണ് ടോവിനോ പ്രത്യക്ഷ പെടുന്നത്. ഗാനം ഇതിനോടകം തന്നെ മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തും.

ജേക്ക്സ് ബിജോയ്‌ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. ‘കാട്ടുച്ചെമ്പകം‘ എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന ചിത്രത്തിലെ ആദ്യഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ മുൻനിരയിൽ നിൽക്കുകയാണ്. യൂട്യൂബിൽ പതിനഞ്ച് മില്ല്യണും, ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷം റീൽസുമായി മുൻപിട്ട് നിൽക്കുന്ന കാട്ടുചെമ്പകം എന്ന സോങ്ങിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ മാവീരനും പുറത്തെത്തിയിരിക്കുന്നത്. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്.

Advertisements

സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്‌ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് ‘പള്ളിച്ചട്ടമ്പി’യുടെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- റെനിത് രാജ് & കിരൺ റാഫേൽ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആർട്ട് ഡയറക്‌ടർ- രാജേഷ് മേനോൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്, പി.ആർ.ഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻസ്- യെല്ലോടൂത്ത്സ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *