മുംതാ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വനിതാദിനത്തിൽ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Marchസിനിമ വാര്‍ത്തകള്‍
Advertisements
Mumtha Movie First Look
Mumtha Movie First Look

സംസ്ഥാന സർക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമ്മിച്ച് ഫർസാന ബിനി അസാഫർ സംവിധാനം ചെയ്ത “മുംതാ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറങ്ങി.എല്ലാ ഡിപ്പാർട്ട്മെന്റിലും വനിതകൾ ചീഫ് ടെക്‌നീഷ്യൻ ആയി പ്രവർത്തിച്ച മലയാളത്തിലെ ആദ്യ ചിത്രമാണ് മുംതാ.

മൂന്ന് സ്ത്രീകൾ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന മുംതാ യുടെ തിരക്കഥയും ഫർസാനയുടെ തന്നെയാണ്. ധനലക്ഷ്മി, വൃന്ദ മേനോൻ, നന്ദിനി, എന്നിവർക്കൊപ്പം സന്തോഷ്‌ കീഴാറ്റൂർ, നവാസ് വള്ളിക്കുന്ന്, സിബി തോമസ്, സിദ്ധാർഥ്, ആനന്ദ്, മുരളി, പ്രദീപ്‌ ചെറിയാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ചിത്രത്തിന്റെ സംഗീതവും ഗായികയും അനിത ഷെയ്ക്കാണ്.

Advertisements

ചിത്രത്തിന്റെ ക്യാമറ ഫൗസിയ ഫാത്തിമ, എഡിറ്റിങ് വീണ ജയപ്രകാശ്, ലൈൻ പ്രൊഡക്ഷൻ രത്തീന. പി. ടി, ആർട്ട്‌ ഡയറക്ടർ ദുന്ദു രാജീവ്‌ രാധ, മേക്കപ്പ് ഐറിൻ ജോസഫ്, കോസ്റ്റും ഫെമിന ജബ്ബാർ, പി ആർ സ്ട്രാടെജി ആൻഡ് കോൺസൾട്ടന്റ് ലക്ഷ്മി പ്രേകുമാർ, ലാലാ റിലേഷൻസ്, സൗണ്ട് ഡിസൈനർ ഗംഗ ദാസ് രാധിക, വരികൾ ഫാത്തിമത്തുൾ വഫീദ, വിഷ്വൽ എഫെക്ട് ജ്യോതിക, സ്റ്റിൽ ഫോട്ടോഗ്രഫി വിദ്യ മംഗള, പോസ്റ്റർ ഡിസൈനർ റോസ് മേരി ലില്ലു, സബ് ടൈറ്റിൽസ് അഞ്ചു, ഡിജിറ്റൽ പി ആർ – വിവേക് വിനയരാജ്

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *