കടൽ മീനുകൾ സിനിമയുടെ ട്രൈലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും നടന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Februaryസിനിമ വാര്‍ത്തകള്‍
Advertisements
Kadal Meenukal Malayalam Movie
Kadal Meenukal Malayalam Movie

അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന”കടൽമീനുകൾ” സിനിമയുടെ ട്രൈലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും അങ്കമാലി ഫിസാറ്റിൽ (എഞ്ചിനീയറിംഗ് കോളേജ്) വെച്ച് നടന്നു.
ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത്‌ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു.നൂറിലേറെ കോളേജുകളിൽ നിന്നായി അഞ്ഞൂറിലേറെ കലാകാരന്മാർ പങ്കെടുത്ത,കലയുടെ സാംസ്ക്കാരികപൈതൃകം വിളിച്ചറിയിച്ച, ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് “ഭരതം2026” ൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

നാലായിരത്തിലേറെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളും അദ്ധ്യാപകരുമു ൾപ്പെടെ വലിയൊരു പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കിനടന്ന ഈ ചടങ്ങിൽ കടൽമീനുകളുടെ സംവിധായകനും സംഗീത സംവിധായകനുമായ അജിത്‌ സുകുമാരൻ മലയാള സിനിമയുടെ ചരിത്രത്തിൽ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകരും കടൽമീനുകളിലെ അഭിനേതാക്കളുമായ മെക്കാർട്ടിൻ (റാഫി-മെക്കാർട്ടിൻ)രാജീവ് രംഗൻ, സലാംബാപ്പു, ഫാസിൽ കാട്ടുങ്കൽ,ഗാനരചയിതാവ്‌ സന്തോഷ് കോടനാട്, ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായിക ശ്രേയ. എസ്. അജിത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിം കോട്ടൂർ, ജിതിൻ കുമ്പുകാട്ട്, ജിജു ടി ബ്രൂസ്, സൽമാൻ അമീൻ മനോജ്‌ വോൾക്കാനോ, ഫിസാറ്റ് ചെയർമാൻ പി. ആർ.ഷിമിത്ത്, പ്രിൻസിപ്പൽ ഡോ. ജേക്കബ്തോമസ് മിനി മോൾ പുന്നൂസ് , ഭാരതം കോർഡിനേറ്റേഴ്‌സ് ആയ ശ്രുതി സുരേഷ്, എബിൻ തോമസ് എന്നിവർ പങ്കെടുത്തു.

Advertisements

കടൽമീനുകളിൽ ജയമോഹൻ കടുങ്ങല്ലൂർ എഴുതി അജിത് സുകുമാരൻ സംഗീതം ചെയ്ത സങ്കരഗോത്രഭാഷാഗാനം അജിത് സുകുമാരനും ശ്രേയ. എസ്. അജിത്തും ചേർന്നാലപിച്ചത് പുതുതലമുറ “ജെൻസി” കരഘോഷങ്ങളോടെ ആഹ്ളാദത്തിമിർപ്പോടെ ഏറ്റെടുത്തു. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന കടൽമീനുകൾ ഉടൻ പ്രദർശനത്തിനെത്തും.

പി ആർ ഒ-എ എസ് ദിനേശ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *