മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള പത്താമത്തെ സിനിമ ‘ഡിജിറ്റൽ വില്ലേജ്‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. പ്രതിഭാശാലികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രകടനം കൊണ്ട് ഏറെ ജനശ്രദ്ധ ആകർഷിച്ച സിനിമയാണ് ‘ഡിജിറ്റൽ വില്ലേജ്’. ഫഹദ് നന്ദു, ഉത്സവ് രാജീവ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
തങ്ങളുടെ ഗ്രാമത്തിൽ ഡിജിറ്റൽ സാക്ഷരത പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഗ്രാമവാസികളെല്ലാം പരമ്പരാഗത വിശ്വാസത്തിൽ ഉറച്ച് നിൽക്കുന്നവരായതിനാൽ സുഹൃത്തുക്കൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നു.
സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ കാലികപ്രസക്തമായ ചിത്രമാണ് ‘ഡിജിറ്റൽ വില്ലേജ്‘. ഹൃഷികേഷ്, കെ. ഇന്ദിര, എം. സി. മോഹനൻ, സുരേഷ് ബാബു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്.
ഏറെ ജനശ്രദ്ധ ആകർഷിച്ച മനോരമമാക്‌സ് മൂവി ഫെസ്റ്റിവലിലെ അവസാനത്തെ സിനിമയാണ് ‘ഡിജിറ്റൽ വില്ലേജ്’. 10 ആഴ്ച്ചകളിൽ വ്യത്യസ്തങ്ങളായ 10 സിനിമകളാണ് മനോരമമാക്‌സിൽ റിലീസ് ചെയ്‌തത്.
ഫെസ്റ്റിവൽ സ്പെഷ്യൽ സിനിമകൾ കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More