എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

കോമഡി സ്റ്റാര്‍സ് സീസണ്‍ 3 ഉടന്‍ വരുന്നു നിങ്ങളുടെ സ്വന്തം ഏഷ്യാനെറ്റില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

4 മുതൽ 40 വയസ്സ് വരെയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ല്‍ക്ഷണിച്ചുകൊണ്ട് കോമഡി സ്റ്റാര്‍സ് സീസണ്‍ 3

Auditions of Most Popular Reality Show – Comedy Stars Season 3

കോമഡി സ്റ്റാര്‍സ് സീസണ്‍ 3, മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള വിനോദ പരിപാടി അതിന്റെ രണ്ടാമത്തെ സീസണ്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്, ചാനല്‍ 3-ആം പതിപ്പിന്റെ പ്രോമോ അടുത്തിടെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ്‌ ചെയ്യുകയുണ്ടായി. ഹാസ്യ സാമ്രാജ്യത്തിലെ പുത്തൻ താരങ്ങളാകാൻ നിങ്ങൾക്കുമൊരു സുവർണ്ണാവസരം. വിനോദലോകത്തെ പുതുമയാർന്ന ചരിത്രമെഴുതാൻ ഒരുങ്ങുന്ന കോമഡി സ്റ്റാർസ് സീസൺ 3 ൽ 4 മുതൽ 40 വയസ്സ് വരെയുള്ള കലാകാരന്മാരെയും കലാകാരികളെയും ക്ഷണിക്കുന്നു. വിശദ വിവരങ്ങൾ വരും ദിവസങ്ങളിൽ. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയ്ക്ക് മികച്ച ടിആര്‍പ്പി റേറ്റിംഗ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള പ്രതിഭാധനരായ ഹാസ്യനടര്‍ ടീമുകളായി തിരിഞ്ഞു കോമിക്ക് സ്‌കിറ്റുകൾ നടത്തുകയും വിധികർത്താക്കള്‍ അവയെ വിലയിരുത്തി മാര്‍ക്ക് നല്‍കുകയും ചെയ്യുന്നു. 2013 ഇല്‍ ആരംഭിച്ച ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാര്‍സ് സീസണ്‍ 2 അതിന്റെ വിജയികളെ ഉടന്‍ പ്രഖ്യാപിച്ചേക്കും. പ്രശസ്ത സിനിമാതാരം ജഗദീഷ് അടക്കമുള്ളവര്‍ വിധികര്‍ത്താക്കള്‍ ആയെതുന്ന പരിപാടിയില്‍ കേരളത്തിലെ മികച്ച ഹാസ്യതാരങ്ങള്‍ പങ്കെടുക്കുന്നു. ടീം ബ്ലാക്ക് & വൈറ്റ്, ടീം പോപ്പി, ടീം ചിരിക്കുടുക്ക, ടീം റോക്ക്, ടീം ലക്കി സ്റ്റാർസ് എന്നിവര്‍ ഈ പരിപാടിയിലൂടെ ജനശ്രദ്ധ നേടിയവരാണ്.

പ്രായം – 4 മുതൽ 40 വയസ്സ്
വിശദ വിവരങ്ങള്‍ക്ക് ഏഷ്യാനെറ്റ്‌ ഉടന്‍ തന്നെ പുറത്തു വിടും.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

സൂക്ഷ്മദർശിനി സിനിമയുടെ ഓടിടി റിലീസ് – ജനുവരി 11 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…

4 ദിവസങ്ങൾ ago

മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.

ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.…

1 ആഴ്ച ago

ഏഷ്യാനെറ്റിലെ പ്രത്യേക ക്രിസ്തുമസ് പരിപാടികൾ – പ്രേമലു , മഞ്ഞുമ്മൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ

ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ്‌ ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്‌…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റിൽ പുതിയ പരമ്പര “പവിത്രം” ഡിസംബർ 16 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…

1 മാസം ago

എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു

ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…

2 മാസങ്ങള്‍ ago

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ‘ഫാർമ’ 55-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തുന്നു

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More