ഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ചെമ്പനീര്‍ പൂവ്, ഏതോ ജന്മ കല്‍പ്പനയില്‍ എന്നിവയുടെ ലോഞ്ച് ഇവന്‍റ് സംപ്രേക്ഷണം – ജനുവരി 28 വൈകുന്നേരം 4 മണിക്ക്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

പുതിയ മലയാളം പരമ്പരകൾ ചെമ്പനീര്‍ പൂവ്, ഏതോ ജന്മ കല്‍പ്പനയില്‍ ലോഞ്ച് ഇവന്റ് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു

Asianet New Serials Launch Event

ചെമ്പനീർ പൂവ് ,ഏതോ ജന്മ കൽപ്പനയിൽ എന്നീ ഏഷ്യാനെറ്റ്‌ പരമ്പരകളുടെ ലോഞ്ച് ഇവന്റ് അടുത്തിടെ കോഴിക്കോട്ട് സംഘടിപ്പിച്ചു .ചലച്ചിത്ര-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ പ്രമുഖ ടെലിവിഷൻ – ചലച്ചിത്ര കലാകാരന്മാർ അവതരിപ്പിക്കുന്ന വർണ്ണാഭമായ പരിപാടികളും ഉണ്ടായിരുന്നു. ജനുവരി 28 , 2024 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പനീർ പൂവ് & ഏതോ ജന്മ കൽപ്പനയിൽ ലോഞ്ച് ഇവന്റ് ഏഷ്യാനെറ്റ്‌ ൽ സംപ്രേക്ഷണം ചെയ്യുന്നു.

സീരിയല്‍ ചെമ്പനീർ പൂവ്

ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള രേവതി എന്ന പെൺകുട്ടി , തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയിൽ ജീവിതത്തിലെ വെല്ലുവിളികളെയാണ് – “ചെമ്പനീർ പൂവ്” പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. വിധിയുടെ വഴിത്തിരിവിൽ, സ്നേഹവും ആർദ്രതയും ത്യാഗവും സഹിഷ്ണുതയും നിറഞ്ഞ ഒരു പുതിയ അധ്യായവുമായി സച്ചി എന്ന ചെറുപ്പക്കാരൻ രേവതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു.

ചെമ്പനീർ പൂവ്” യഥാർത്ഥ ജീവിത സംഭവങ്ങളും ആകർഷകമായ കഥാസാരവുമായി പ്രേക്ഷകരിലേക്ക് എത്തുന്നു . “ചെമ്പനീർ പൂവ്” തിങ്കൾ മുതൽ ഞായർ വരെ വൈകുന്നേരം 7 മണിക്ക് ജനുവരി 29 മുതൽ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു.

New Malayalam TV Serials

സീരിയല്‍ ഏതോ ജന്മ കൽപ്പനയിൽ

“ഏതോ ജന്മ കൽപ്പനയിൽ” പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഒരു സമ്പൂർണ്ണ സംയോജനമാണ് അവതരിപ്പിക്കുന്നത്, ശ്രുതി എന്ന ഒരു മധ്യവർഗ പെൺകുട്ടിയുടെയും അഹങ്കാരിയും സമ്പന്നനുമായ ബിസിനസ്സ്മാൻ അശ്വിന്റെയും കഥയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നേറുന്നത് .

ഈ രണ്ട് വൈരുദ്ധ്യാത്മക വ്യക്തിത്വങ്ങൾ സാമൂഹിക മാനദണ്ഡങ്ങൾക്കപ്പുറമുള്ള ഒരു പ്രണയകഥയിൽ കുടുങ്ങിപ്പോകുമ്പോൾ ഉണ്ടാകുന്ന സംഘർഷനിമിഷങ്ങളിലൂടെ കഥ വികസിക്കുന്നു. “ഏതോ ജന്മ കൽപനയിൽ” തിങ്കൾ മുതൽ വെള്ളി വരെ ഉച്ചകഴിഞ്ഞ് 2 .30 ന് ജനുവരി 29 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

4 ദിവസങ്ങൾ ago

കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ

ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍…

2 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – എആർ റഹ്മാനുമായുള്ള അഭിമുഖം, നേര് വേൾഡ് ടെലിവിഷൻ പ്രീമിയര്‍

ഏപ്രിൽ 14 വിഷു ദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി…

3 ആഴ്ചകൾ ago

പ്രേമലു ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, ഏപ്രിൽ 12 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

ഏപ്രിൽ 12 മുതൽ പ്രേമലു ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു തെന്നിന്ത്യയാകെ വൻ വിജയമായ 'പ്രേമലു' ഡിസ്നി പ്ലസ് ഹോട്ട്…

3 ആഴ്ചകൾ ago

നേര് , വിഷുദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പ്രീമിയര്‍ ചലച്ചിത്രം

സൂപ്പർഹിറ്റ് ചിത്രം നേര് വേൾഡ് ടെലിവിഷൻ പ്രീമിയർ വിഷു ദിനത്തിൽ ഏഷ്യാനെറ്റിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹിറ്റ് മലയാളചലച്ചിത്രം…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ ഈസ്റ്റർ സ്പെഷ്യൽ പരിപാടികൾ – ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ്

ഫാലിമി, വാലട്ടി, പൂക്കാലം, ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ് - ഏഷ്യാനെറ്റ് ഈസ്റ്റർ പരിപാടികൾ ഏഷ്യാനെറ്റ് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.