‘വരവ്’ സെറ്റിൽ ജന്മദിനം ആഘോഷിച്ച് ‘ബെൻസിന്റെ മകൾ’ അമൃതവർഷിണി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Februaryസിനിമ വാര്‍ത്തകള്‍
Advertisements
Amritha Varshini Birthday Celebration
Amritha Varshini Birthday Celebration

‘തുടരും’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഹിറ്റ് കഥാപാത്രം ബെൻസിന്റെ മകൾ ‘പവിത്ര’ എന്ന കഥാപാത്രമായി ജനശ്രദ്ധ നേടിയ അമൃതവർഷിണിക്ക് ഇത്തവണത്തെ ജന്മദിനം ഏറെ മധുരമുള്ളതാണ്. ഷാജി കൈലാസ്-ജോജു ജോർജ്ജ് ടീമിന്റെ മാസ്സ് ആക്ഷൻ ചിത്രമായ ‘വരവ്‘ ൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അമൃതവർഷിണി. അതുകൊണ്ട് തന്നെ ഈ വർഷത്തെ അമൃതവർഷിണിയുടെ ജന്മദിനം ’വരവ്‘ ടീമിനോടൊപ്പമായിരുന്നു. ഷാജി കൈലാസ്, ജോജു ജോർജ്ജ്, എ.കെ സാജൻ, ഓൾഗാ പ്രൊഡക്ഷൻസ് സാരഥി റെജി പ്രോത്താസിസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ‘വരവ്’ന്റെ ലൊക്കേഷനിൽ തന്നെയാണ് അമൃതവർഷിണിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്. ഒപ്പം ലൊക്കേഷനിലെത്തിയ അമൃതയുടെ ഇരട്ട സഹോദരനും ജന്മദിനം ആഘോഷിച്ചു.

കൊച്ചിൻ നേവൽ ബേസിലെ കേന്ദ്രീയ വിദ്യാലയയിൽ പഠിക്കുന്ന അമൃത, ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ്. ‘Game of Survival’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ‘വരവ്‘ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ്.

Advertisements

ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, ബൈജു സന്തോഷ്‌, സുകന്യ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഏപ്രിൽ റിലീസായി തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്.

ഛായാഗ്രഹണം: എസ്. ശരവണൻ, സംഗീതം: സാം സി.എസ്, എഡിറ്റർ: ഷമീർ മുഹമ്മദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്, സ്റ്റിൽസ്: ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി

പി.ആർ.ഒ ഹെയിൻസ്

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *