എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements

ആമസോൺ ഗ്രേറ്റ്‌ ഇന്ത്യന്‍ സെയില്‍ – ആമസോൺ ഇന്ത്യ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

ഈ ഉത്സവ സീസണിന് മുന്നോടിയായി ആമസോൺ ഇന്ത്യ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു

Amazon Great Indian Sale Offers

രാജ്യത്തെ പ്രവർത്തന ശൃംഖലയിലുടനീളം ഉത്സവ സീസണിന് മുന്നോടിയായി ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ആമസോൺ ഇന്ത്യ. ഉത്സവ സീസണിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനും ഉൽപ്പനങ്ങളുടെ മികച്ച വിതരണം ഉറപ്പാക്കുന്നതിനും സഹായകമാകുന്നതാണ് ഈ തൊഴിലവസരങ്ങൾ

പുതിയ ജീവനക്കാർ നിലവിലുള്ള ജീവനക്കാർക്ക് പിന്തുണ നൽകുന്നതോടൊപ്പം ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യുന്നതിനും, കയറ്റി അയയ്ക്കുന്നതിനും, വിതരണം ചെയ്യുന്നതിനും സഹായിക്കും. ഇതിനുപുറമേ പതിനായിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും നൽകുന്നു. ട്രക്കിങ് ജോലികൾ, പാക്കേജിങ് വെണ്ടർമാർ, “ ഐ ഹാവ് സ്പേസ്’’ വിതരണ പങ്കാളികൾ,  ഫ്ളക്സ് പങ്കാളികൾ, ഹൗസ് കീപ്പിംഗ് ഏജൻസികൾ എന്നിവ വഴിയാണ് ഈ പരോക്ഷ തൊഴിലവസരങ്ങൾ ഒരുങ്ങുന്നത്

Advertisements

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 17ന് ആരംഭിക്കും, മികച്ച ഓഫറുകള്‍ സ്വന്തമാക്കാം

ഈ മെയ് മാസത്തിൽ, പ്രവർത്തന ശൃംഖലയിലും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലും 70,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക് ശൃംഖല എന്നിവയിൽ തുടർച്ചയായുള്ള നിക്ഷേപങ്ങളിലൂടെ 2025 ഓടെ ഇന്ത്യയിൽ 1 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ആമസോൺ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണിത്.

“ഈ ഉത്സവസീസണിൽ വീടുകളിൽ സുരക്ഷിതരായി ഇരിക്കുന്ന രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഉപഭോക്താക്കൾക്ക് വേഗത്തിലും സുരക്ഷിതവും തുടർച്ചയായതുമായ ഈ കോമേഴ്സ് അനുഭവം പ്രദാനം ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു ലക്ഷം തൊഴിലവസരങ്ങളാണ് ഞങ്ങൾ ഒരുക്കുന്നത്. മഹാമാരി കാരണം നിത്യജീവിതത്തിന് ആവശ്യമായ വരുമാനം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന നിരവധി പേർക്ക് തൊഴിലവസരം ഒരുക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്”. എപിഎംസി, എംഇഎൻഎ, എൽഎടിഎം കസ്റ്റമർ ഫുൾഫിൽമെന്റ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ്‌ അഖിൽ സക്സേന പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ആമസോൺ പുതിയതായി 10 ഫുൾഫിൽമെന്റ് കേന്ദ്രങ്ങൾ ആരംഭിക്കുകയും നിലവിലുള്ള 7 കേന്ദ്രങ്ങൾ വിപുലീകരിക്കുകയും ചെയ്തു. നിലവിൽ കമ്പനിക്ക് 32 ദശലക്ഷം ക്യുബിക് ഫീറ്റ് സ്റ്റോറേജും, ആറരലക്ഷം വില്പനക്കാരും ഉണ്ട്‌. സോർട്ട് സെന്ററുകളുടെ വിപുലീകരണവും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 19 സംസ്ഥാനങ്ങളിലായി അഞ്ച് പുതിയ സോർട്ട് സെന്ററുകൾ ആരംഭിക്കുകയും നിലവിലുള്ള എട്ടെണ്ണം വിപുലീകരിക്കുകയും ചെയ്തു . ആമസോൺ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും വിതരണ പങ്കാളികളുടേതുമായ 200 കേന്ദ്രങ്ങൾ വഴി വിപണന അടിസ്ഥാനസൗകര്യം വിപുലീകരിച്ചിട്ടുണ്ട് . ആമസോൺ ഫ്ലെക്സ്, “ഐ ഹാവ് എ സ്പേസ് “ എന്നീ പദ്ധതികളിലൂടെ പതിനായിരക്കണക്കിന് പേർക്ക് അധികവരുമാനം ഉറപ്പുവരുത്തുകയും ചെയ്യുന്നു

ജീവനക്കാർക്കായി നിരവധി രോഗപ്രതിരോധ നടപടികൾ ആണ് ആമസോൺ സ്വീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ, മുഖം മൂടൽ, നിത്യേന താപനില അളക്കൽ തുടങ്ങിയ നൂറോളം നടപടികളാണ് ഇതിനായി അവലംബിച്ചിരിക്കുന്നത്. ഉൽപ്പന്നം വിതരണം ചെയ്യുന്ന വ്യക്തി വീട്ടുപടിക്കൽ ഉൽപ്പന്നം എത്തിച്ച് മണിമുഴക്കി ഉപഭോക്താവിനെ അറിയിച്ച ശേഷം രണ്ട് മീറ്റർ പുറകിലേക്ക് മാറി നിൽക്കുന്നു. ഇതുവഴി സാമൂഹിക അകലം പാലിക്കാൻ സാധിക്കുന്നു. വിതരണ സമയത്ത് പണം ഈടാക്കുമ്പോഴും നേരിട്ട് പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുന്നു. ഇതിനെല്ലാം പുറമേ വിതരണം നടത്തുന്ന ആളുകൾ കൈകളും, എപ്പോഴും സ്പർശിക്കുന്ന വാഹനങ്ങളുടെ പ്രതലവും സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക യും വിതരണ സമയത്ത് മുഖം മൂടിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.

Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

സംഭവം അദ്ധ്യായം ഒന്ന് ഓടിടി റിലീസ് തീയതി അറിയാം

Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…

1 ദിവസം ago

കാക്കി സർക്കസ് ഏപ്രിൽ 10 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Kaakee Circus ZEE5 തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ്…

2 ആഴ്ചകൾ ago

മികച്ച പ്രതികരണങ്ങളുമായ് ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ! ‘കാസർഗോഡ് എംബസി’ ZEE5ൽ

Kasargod Embassy Reviews കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം,…

3 ആഴ്ചകൾ ago

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു.

Netflix Streaming Pennum Porattum രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് പെണ്ണും പൊറാട്ടും. ഐഎഫ്എഫ്എഫ്ഐയില്‍ പ്രീമിയര്‍ നടന്ന…

4 ആഴ്ചകൾ ago

തിയറ്ററുകളിൽ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീർത്ത ‘പ്രകമ്പനം’ ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു

Prakambanam on ZEE5 വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ…

4 ആഴ്ചകൾ ago

She is the Colour : സ്ത്രീ ശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ്സ് 2026

Asianet Television Awards Winners Name മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More