എലോണ്‍ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ – ഏറ്റവും പുതിയ മലയാളം ഒടിടി റിലീസ്

Advertisements

ത്രില്ലെർ ചലച്ചിത്രം എലോണ്‍ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ

Alone Movie Streaming Hotstar
Alone Movie Streaming Hotstar

ഹൊറർ-സൈക്കോളജിക്കൽ ത്രില്ലെർ ചലച്ചിത്രം എലോൺ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു .

കൊച്ചിയിലെ ഫ്ലാറ്റിൽ കാളിദാസിന് ഉണ്ടാകുന്ന അമാനുഷികമായ ചില അനുഭവങ്ങളിലൂടെയും, അയാളുടെ ഫോൺ കോളുകളിലൂടെയുമാണ് എലോണിന്റെ കഥ പുരോഗമിക്കുന്നത് . മോട്ടിവേഷണൽ സ്പീക്കറാണെന്ന് പറയുന്നുണ്ടെങ്കിലും അടിമുടി നിഗൂഢതകൾ നിറഞ്ഞ വ്യക്തിയാണ് കാളിദാസൻ. കാളിദാസനുണ്ടാകുന്ന അനുഭവങ്ങളും, അയാളുടെ അന്വേഷണവും, കണ്ടെത്തലുകളും എല്ലാം ഒരു ഫ്ലാറ്റിനുള്ളിൽ ഒതുങ്ങുന്നതാണ്.

Advertisements

മലയാളം ഒടിടി റിലീസ്

ഒറ്റപ്പെടലിൻ്റെ വിഷമവും, മാനസ്സിക സംഘർഷങ്ങളും, ഭയവും, മുഷിച്ചിലും എല്ലാം അനുഭവിച്ചറിയാൻ പ്രേക്ഷകർക്ക് കഴിയുന്നതരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് .

കാളിദാസനായി മോഹൻലാൽ നിറഞ്ഞാടുമ്പോൾ മഞ്ജു വാര്യർ, പൃത്വിരാജ്, സിദ്ധിഖ്, രഞ്ജി പണിക്കർ, മല്ലിക സുകുമാരൻ, മേജർ രവി തുടങ്ങിയവർ ശബ്ദത്തിലൂടെ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നു .

Alone Movie OTT Release Date
Alone Movie OTT Release Date
Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment