എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം സിനിമ വാര്‍ത്തകള്‍

അജഗജാന്തരം സിനിമയുടെ പോസ്റ്റര്‍ – ആന്‍റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

പുതിയ മലയാള ചിത്രങ്ങള്‍ – അജഗജാന്തരം

Ajagajantharam movie official poster

സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി. ആന്‍റണി വർഗീസ് നായകനാകുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ ശോകാന്‍, സാ​ബു​മോ​ൻ, സു​ധി കോ​പ്പ, കി​ച്ചു ടെ​ല്ല​സ്, ടി​റ്റോ വി​ത്സ​ൻ, സി​നോ​ജ് വ​ർ​ഗീ​സ്, രാ​ജേ​ഷ് ശ​ർ​മ്മ, ലു​ക്ക്മാ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, വി​നീ​ത് വി​ശ്വം, ബി​റ്റോ ഡേ​വീ​സ് തു​ട​ങ്ങി​യ​വ​രും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പി​ള്ളി എ​ന്നി​വരാണ് സിനിമ നിർമിക്കുന്നത്, സി​ൽ​വ​ർ ബേ ​സ്റ്റു​ഡി​യോ​സിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമ വിതരം ചെയ്യുന്നത് സെന്‍ട്രല്‍ പിക്ച്ചേര്‍സ് ആണ്. കി​ച്ചു ടെ​ല്ല​സ്, വി​നീ​ത് വി​ശ്വം എന്നിവര്‍ തിരക്കഥയൊരുക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രധാന സംവിധാന സഹായി ആയിരുന്ന ടിനു സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ എന്ന ചിത്രത്തില്‍ കൂടിയാണ് സ്വതന്ത്ര സംവിധായകന്‍ ആകുന്നത്.

ലിജോ ജോസ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് സിനിമയില്‍ മുഖ്യ സഹായി ആയിരുന്നു ടിനു, ആ സിനിമയില്‍ അഭിനയിച്ച കി​ച്ചു ടെ​ല്ല​സ്, വി​നീ​ത് വി​ശ്വം എന്നിവര്‍ ചേര്‍ന്നാണ് അജഗജാന്തരം സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹി വരനെ ആവശ്യമുണ്ട്, മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ്‌ ബഡ്റ്റ്ജറ്റ് ചിത്രമായ മരക്കാർ അറബികടലിന്റെ സിംഹം എന്നിവയാണ് റിലീസിനോരുങ്ങുന്ന സിനിമകള്‍.

About Ajagajandharam movie, directed by Tinu Pappachan After Swathandryam Ardharathriyil. Starring Antony Varghese, Chemban Vinod Jose, Arjun Ashokan, Sabumon Abdusamad, Kichu Tellus, Lukman Lukku , Jaffer Idukki, Sudhi Koppa, Rajesh Sharma, Vineeth Vishwam etc.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു

ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…

4 ദിവസങ്ങൾ ago

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ‘ഫാർമ’ 55-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തുന്നു

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…

7 ദിവസങ്ങൾ ago

കിഷ്കിന്ധാ കാണ്ഡം സിനിമയുടെ ഓടിടി റിലീസ് തീയതി അറിയാം – നവംബർ 19 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍ സ്ട്രീമിംഗ്

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…

3 ആഴ്ചകൾ ago

പൂക്കാലം മഴവിൽ മനോരമയുടെ പുത്തൻ പരമ്പര നവംബർ 4 മുതൽ ആരംഭിക്കുന്നു, തിങ്കൾ – ശനി രാത്രി 7:30 ന്

സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…

1 മാസം ago

എആര്‍എം ഓടിടി റിലീസ് തീയതി അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍

ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…

1 മാസം ago

ഒക്ടോബര്‍ മാസത്തിലെ മലയാളം ഓടിടി റിലീസ് സിനിമകള്‍, വെബ്‌ സീരീസുകള്‍ – സ്ട്രീമിംഗ് ഗൈഡ്

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More