മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ തട്ടിപ്പ് , അച്ചായന്‍സ് ഫിലിം ഹൗസ് നിയമനടപടിയിലേക്ക്.

മലയാളം ടിവിമലയാളം ടിവി21 Marchസിനിമ വാര്‍ത്തകള്‍
Achayanz Film House
Achayanz Film House

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയില്‍ വന്‍ തട്ടിപ്പ്. വിതരണ ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായ അച്ചായന്‍സ് ഫിലിം ഹൗസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. സിനിമാ വിതരണരംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജന്‍സികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ( ദുബായ്)മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ അച്ചായന്‍സ് ഫിലിം ഹൗസിനെ തട്ടിപ്പിന് ഇരയാക്കിയതെന്ന് അച്ചായന്‍സ് ഫിലിം ഹൗസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ( ദുബായ്) പ്രതിനിധികളായ ട്രൂത്ത് സമദ്, റെബിന്‍ ആരിഫ് എന്നിവര്‍ മുഖേന മമ്മൂട്ടിക്കമ്പനിയുടെ ‘ബസൂക്ക’ എന്ന ചിത്രത്തിന്‍റെ നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം ഒരു വലിയ തുകയ്ക്ക് മിനിമം ഗ്യാരന്‍റി(എം ജി) അടിസ്ഥാനത്തില്‍ അച്ചായാൻസ് ഫിലിം ഹൗസ് സ്വന്തമാക്കിയിരുന്നു.

കരാര്‍ പ്രകാരം സിനിമ വിജയിക്കാത്ത പക്ഷം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരുടെ അടുത്ത പ്രോജക്റ്റ് ആയ ‘കളങ്കാവല്‍‘ സിനിമയുടെ വിതരണാവകാശം വഴി പരിഹരിക്കുമെന്ന് അച്ചായന്‍സ് ഫിലിം ഹൗസുമായുള്ള കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബസൂക്ക നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റില്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും, കളങ്കാവല്‍ സിനിമയുടെ വിതരണാവകാശത്തിലൂടെ നഷ്ടം പരിഹരിക്കാമെന്ന കരാറിലെ വ്യവസ്ഥയും ലംഘിച്ചു. തുടര്‍ന്ന് കളങ്കാവല്‍ സിനിമ റിലീസ് ചെയതപ്പോള്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന് ചിത്രത്തിന്‍റെ വിതരണ അവകാശം ഇല്ലയെന്നാണ് പറഞ്ഞത്.മറ്റൊരു പ്രോജക്റ്റിലൂടെ പരിഹരിക്കാം എന്ന് വാഗ്ദാനവും നല്‍കി. ട്രൂത്ത് സമദ് വലിയ വിശ്വാസ വഞ്ചനയാണ് കാണിച്ചത്. തെറ്റായ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിച്ചു

ഒരു വര്‍ഷത്തിലേറെയായിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അവരുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും അവര്‍ ഒഴിവാക്കുകയും മമ്മൂട്ടിക്കമ്പനിയുടെ പേരിന്‍റെ മറവില്‍ ഉണ്ടാക്കിയ വ്യവസ്ഥകളും കരാറുകളും ലംഘിക്കുകയാണ് ചെയ്യുന്നത്. ഇതിനിടെ മമ്മൂട്ടി പണം വാങ്ങിയതായും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് പ്രതിനിധികൾ പറയുന്നു. മലയാളത്തിലെ ഏറ്റവും പ്രമുഖ ഫിലിം കമ്പനിയായ മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ നടക്കുന്ന ഇത്തരം തട്ടിപ്പിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അച്ചായന്‍സ് ഫിലിം ഹൗസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമാ വിതരണ മേഖലയില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ സിനിമാ വ്യവസായത്തിന്‍റെ ഭാവിക്ക് നല്ലതല്ല.മമ്മൂട്ടിക്കമ്പനിയെയോ മറ്റേതെങ്കിലും ചലച്ചിത്രരംഗത്തെ കമ്പനികളെയോ വ്യക്തികളെയോ അപകീര്‍ത്തിപ്പെടുത്താന്‍ ഞങ്ങള്‍ ഒരുക്കമല്ല. മമ്മൂട്ടിക്കമ്പനി പോലുള്ള ഒരു വലിയ സ്ഥാപനത്തിന്‍റെ മറവില്‍ പോലും തട്ടിപ്പ് നടക്കുമ്പോള്‍ ഈ രംഗത്ത് നടക്കുന്ന ചൂഷണത്തിന്‍റെയും തട്ടിപ്പിന്‍റെയും വ്യാപ്തിയുടെ ആഴം കൂട്ടുകയാണ്. പൊതുജനങ്ങളുടെയും ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ശ്രദ്ധയിലേക്കാണ് ഈ വാര്‍ത്താകുറിപ്പ് അയയ്ക്കുന്നതെന്ന് അച്ചായന്‍സ് ഫിലിം ഹൗസ് പറയുന്നു. ഫിലിം ഹൗസിനെ തട്ടിപ്പിന് ഇരയാക്കിയ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനെതിരെ ഉടനെ നിയമനടപടി സ്വീകരിക്കുമെന്നും അച്ചായന്‍സ് ഫിലിം ഹൗസ് അറിയിച്ചു.

കുടുതൽ വിവരങ്ങൾക്ക് വിളിക്കാം.

ബിജോ ( അച്ചായൻസ് ഫിലിം ഹൗസ് ) – 9074 377280 , +1 (780) 729-7480

മലയാളം ടിവി
Written by

മലയാളം ടിവി

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *