“എ പ്രഗ്നന്റ് വിഡോ” മുംബ ചലച്ചിത്രമേളയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Septemberസിനിമ വാര്‍ത്തകള്‍
Mumbai International Film Festival
Mumbai International Film Festival

ഉണ്ണി കെ ആർ സംവിധാനം ചെയ്ത “എ പ്രഗ്നന്റ് വിഡോ” എന്ന ചിത്രം മുംബ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ “ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” A PREGNANT WIDOW “.

വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ്‌ വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജീഷ് കൃഷ്ണ നായകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ശിവൻകുട്ടി,സുനിൽ സുഖദ,തുഷാര പിള്ള, സന്തോഷ്‌ കുറുപ്പ്, അഖില അനോകി, സജിലാൽ തുടങ്ങിയവരും അഭിനയിക്കുന്നു.

വിനോയ് വിഷ്ണു വടക്കേപ്പാട്ട്,സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാൽ പി തോമസ് നിർവ്വഹിക്കുന്നു.രാജേഷ് തില്ലങ്കേരി തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റിംഗ്- സുജിർബാബു സുരേന്ദ്രൻ,സംഗീതം- സുധേന്ദുരാജ്, ഗാനരചന-ഡോക്ടർ സുകേഷ്, കവിത- ബിജു പ്രഹ്ലാദ്, കീർത്തനം-ഭാസ്കര ഗുപ്ത വടക്കേപ്പാട്,മേക്കപ്പ്-ജയൻ പൂങ്കുളം, കല-രതീഷ് വലിയകുളങ്ങര,
അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ,പ്രൊജക്റ്റ്‌ കൺട്രോളർ -സജേഷ് രവി. സഹനിർമ്മാണം- ക്രൗഡ് ക്ലാപ്സ്,

പി ആർ ഒ-എ എസ് ദിനേശ്.

A Pregnant Widow
A Pregnant Widow

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *