ഈ ബംഗാളി ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷo കാഴ്ച്ചക്കാർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Januaryസിനിമ വാര്‍ത്തകള്‍
Advertisements
5M Views of Mr Bengali
5M Views of Mr Bengali

യൂട്യൂബിൽ 50 ലക്ഷo കാഴ്ചക്കാരുമായി ജോബി വയലുങ്കലിൻ്റെ ബംഗാളി വൻ ഹിറ്റിലേക്ക് കുതിക്കുന്നു.യൂട്യൂബിൽ ഒരു മലയാള സിനിമ ആദ്യമായി വെറും 4 ആഴ്ചകൊണ്ട് 50 ലക്ഷo കാഴ്ചക്കാരെയാണ് ജോബി വയലുങ്കലിൻ്റെ ബംഗാളി സ്വന്തമാക്കിയത്.

2025 ൽ ജനുവരിയിൽ തിയേറ്ററിൽ റിലീസായ “മിസ്റ്റർ ബംഗളി ദി റിയൽ ഹീറോ” അന്ന് അത്രക്ക് ശ്രദ്ധിച്ചില്ല . ജോബി വയലുങ്കൽ രചനയും സംവിധാനവും നിർവഹിച്ച് അരിസ്റ്റോ സുരേഷും ജോബി വയലുങ്കലും അഭിനയിച്ച ഈ സിനിമ ഇപ്പോൾ യൂട്യൂബിൽ വൻ വിജയമായികൊണ്ടിരിക്കുന്നു.യൂട്യൂബ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു വ്യൂ ഒരു മലയാള സിനിമക്ക് കിട്ടുന്നത് .സിനിമയുടെ ഈ വലിയ വിജയത്തിൽ സംവിധായകൻ ജോബി വയലുങ്കൽ എല്ലാവർക്കും നന്ദി പറഞ്ഞു . ഈ സിനിമയുടെ വൻ വിജയം കണ്ട് പലരും തങ്ങളുടെ സിനിമകളും യുട്യൂബിൽ അപ്ലോഡ് ചെയ്യാൻ തയ്യാറാകുന്നു .

Advertisements

മെഗാ സ്റ്റാർ മമ്മൂട്ടിയും ഒരു ബീവറേജ്ജും കുടി ഒരു കൊച്ചു ഗ്രാമത്തിൽ ഉണ്ടാക്കുന്ന പുലിവാലുകളാണ് സിനിമയുടെ ഇതിവൃത്തം . കോട്ടത്തറ എന്ന ഒരു സാങ്കല്പിക ഗ്രാമത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകനായ ബംഗാളിക്ക് കൈവന്ന എട്ടു കോടിയുടെ സ്വത്ത്‌ .പിന്നീട് ഈ എട്ടു കോടി അടിച്ചെടുക്കാനുള്ള ആ നാട്ടുകാരുടെ നെട്ടോട്ടവും ഈ സിനിമയെ കൂടുതൽ ജനങ്ങളിലേക്ക് ആകർഷിച്ചു . ചിത്രത്തിൽ ബംഗളിയായി അരിസ്റ്റോ സുരേഷിനോപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കൽ എന്നിവർക്ക് പുറമെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഹരിശ്രീ മാർട്ടിൻ, കൊല്ലം ഭാസി എന്നിവവരും ഇവരെ കൂടാതെ നിരവധി താരങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു.

പി ആർ ഒ-എ എസ് ദിനേശ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *