എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

2018 മലയാളം സിനിമയുടെ ഓടിടി അവകാശം സ്വന്തമാക്കി സോണിലിവ് – 2023 മെയ് 5 മുതൽ തീയറ്ററുകളിൽ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

രണ്ടായിരത്തി പതിനെട്ട് (2018) സിനിമയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി സോണിലിവ്

2018 Malayalam Movie OTT Rights Bagged by SonyLIV

ജൂഡ് ആന്റണി ജോസഫ്, അഖിൽ പി. ധർമ്മജൻ എന്നിവർ എഴുതി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്‌ത എവെരിവൺ ഈസ് എ ഹീറോ, 2018 മലയാളം സിനിമയുടെ ഡിജിറ്റൽ റൈറ്റ്‌സ് സോണിലിവ് ആപ്ലിക്കേഷൻ സ്വന്തമാക്കി.

ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സുധീഷ്, ശ്രീജ രവി, ബിനു പപ്പു, ജോണി ആന്റണി, ഷിബ്ല ഫറ എന്നിവര്‍ അഭിനയിച്ച കഠിന കഠോരമീ അണ്ഡകടാഹം സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് സോണി ലിവ് – ഓണ്‍ലൈന്‍ സ്ട്രീമിംഗ് മെയ് 19 മുതല്‍ ആരംഭിക്കുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനി, പി.കെ. പ്രൈം പ്രൊഡക്ഷൻ, കാവ്യ ഫിലിം കമ്പനി എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, സി.കെ. പത്മകുമാർ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നു നിര്‍മ്മിച്ച ചിത്രം മെയ് 5 നാണു റിലീസ് ചെയ്തത്. കഠിന കഠോരമീ അണ്ഡകടാഹം, തുറമുഖം, പുരുഷ പ്രേതം, ക്രിസ്റ്റി എന്നിവയാണ് സോണി ലിവ് സ്വന്തമാക്കിയ മറ്റു മലയാളം സിനിമകള്‍.

കഥ

2018ഇല്‍ കേരളം നേരിട്ട പ്രളയം ആണ് ചിത്രത്തിന്റെ ഇതിവൃത്തം, മലയാളി ഒരേ മനസ്സോടെ നേരിട്ട ആ മഹാ പ്രളയവും അതിജീവനവും അതിഗംഭീരമായി അഭ്രപാളികളില്‍ എത്തിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്നതിന്റെ തെളിവാണ് പുറത്തു വരുന്ന പ്രതികരണങ്ങള്‍. മികച്ച അഭിപ്രായങ്ങള്‍ നേടുന്ന 2018 സിനിമയ്ക്ക് തീയേറ്ററുകളിള്‍ മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്രെഡിറ്റ്‌

സിനിമ 2018 -രണ്ടായിരത്തി പതിനെട്ട് സിനിമ
ഓടിടി റിലീസ് തീയതി ലഭ്യമല്ല
ഓടിടിപ്ലാറ്റ്ഫോം

Sony Liv

സംവിധാനം ജൂഡ് ആന്റണി ജോസഫ്
എഴുതിയത് ജൂഡ് ആന്റണി ജോസഫ്, അഖില്‍ പി ധര്‍മ്മജന്‍
നിര്‍മ്മാണം വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ്
അഭിനേതാക്കള്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്
ഛായാഗ്രഹണം അഖില്‍ ജോര്‍ജ്
സംഗീതം നോബിന്‍ പോള്‍

2018 സിനിമയുടെ സംവിധായകൻ ആരാണ്?

ജൂഡ് ആന്തണി ജോസഫ്, ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗാഥ, സാറ തുടങ്ങിയവയാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത മറ്റു സിനിമകള്‍.

രണ്ടായിരത്തി പതിനെട്ട് സിനിമയിലെ അഭിനേതാക്കള്‍ ആരൊക്കെയാണ് ?

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി

Kadina Kadoramee Andakadaham OTT Date
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

നസ്ലിന്റെ പ്രേമബിൾ വുമൺ… ‘ആലപ്പുഴ ജിംഖാന’യിലെ ആദ്യ ഗാനം പുറത്തിറങ്ങി – ഏപ്രിൽ മാസത്തിൽ വിഷു റിലീസ്

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ - ആലപ്പുഴ ജിംഖാന ആലപ്പുഴ ജിംഖാന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി…

13 മണിക്കൂറുകൾ ago

ലൗലി സിനിമയിലെ ‘ക്രേസിനെസ്സ് ‘ ഗാനം പുറത്ത്, മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം

മാത്യു തോമസിന്‍റെ നായികയായി ഈച്ച! ത്രീഡി ചിത്രം 'ലൗലി'യിലെ 'ക്രേസിനെസ്സ് ' ഗാനം പുറത്ത്; ചിത്രം ഏപ്രിൽ നാലിന് തിയേറ്ററുകളിൽ…

14 മണിക്കൂറുകൾ ago

ഹാൽ , ഷെയ്ന്‍ നിഗവും സാക്ഷിയും ഒന്നിക്കുന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനം പുറത്ത്

'നീയേ ഇ‍‍‍ടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ…' - രചന വിനായക് ശശികുമാര്‍, സംഗീതം നന്ദഗോപൻ വി ഏപ്രിൽ 24ന് തിയേറ്റുകളിൽ…

14 മണിക്കൂറുകൾ ago

ട്രോമ , ട്രെയിലർ പുറത്തിറങ്ങി! വിവേക് പ്രസന്നയും, ബിഗ് ബോസ് പൂർണിമ രവിയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ

വിവേക് പ്രസന്നയും, പൂർണിമ രവിയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ 'ട്രോമ'; ട്രെയിലർ പുറത്തിറങ്ങി! സംവിധായകൻ തമ്പിദുരൈ മാരിയപ്പൻ സംവിധാനം…

1 ദിവസം ago

ചിരിപ്പിക്കാൻ ഫാമിലി ഡ്രാമയുമായി ‘കോലാഹലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രം ഏപ്രിൽ മാസത്തിൽ തീയേറ്റർ റിലീസ് ആയി എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന കോലാഹലം…

2 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More