പ്രേമത്തിന് എന്ത് കുഴപ്പം ? വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Marchടീസര്‍ / ട്രെയിലര്‍
Advertisements
Vaazha 2 Trailer Out
Vaazha 2 Trailer Out

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്യുന്ന “വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്”ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയത് ഹിറ്റ് സംവിധായകൻ വിപിന്‍ ദാസാണ്. സൗഹൃദത്തിന്റെ തീവ്ര വികാരങ്ങളും നൊസ്റ്റാൾജിയയും അടങ്ങുന്ന ട്രെയ്‌ലർ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നുണ്ട്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഏപ്രിൽ 2ന് വേൾഡ് വൈഡായി റിലീസിനു ഒരുങ്ങുന്ന ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. വാഴ ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ വിജയം കുറിച്ച ചിത്രം രണ്ടാം ഭാഗത്തിനുള്ള സൂചന നൽകികൊണ്ടായിരുന്നു അവസാനിച്ചത്. വാഴയുടെ ആദ്യഭാഗ ചിത്രത്തിലെ യുവ താരങ്ങൾക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും സോഷ്യൽ മീഡിയ വൈറൽ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു.

Advertisements

10 ഗാനങ്ങളും 9 സംഗീത സംവിധായകരുമാണ് വാഴ2ന് വേണ്ടി അണിനിരക്കുന്നത്. മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്സ്മിത്ത് ), പാർവതീഷ് പ്രദീപ്‌, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്‌, അശ്വിൻ ആര്യൻ & ഇലക്ട്രോണിക് കില്ലി എന്നിവരാണ് സംഗീതം ചെയ്യുന്നത്. അതോടൊപ്പം അങ്കിത് മേനോനാണ് മ്യൂസിക് സൂപ്പർവിഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. വാഴ ഒന്നാം ഭാഗത്തിലെ ഗാനങ്ങൾ ഇപ്പോഴും റീൽസുകളിൽ ട്രെൻഡിങ് ആണ്. തിങ്ക് മ്യൂസിക്കാണ് വാഴ 2വിന്റെ ഓഡിയോ റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ – കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, കല – ബാബു പിള്ള, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് – അശ്വതി ജയകുമാർ, സ്റ്റിൽസ് – ബിജിത്ത് ധർമ്മടം, പരസ്യകല – യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ – അരുൺ എസ്. മണി, ആക്ഷൻ – കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ – ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ – സർക്കാസനം, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ, പി.ആർ.ഒ – എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *