ബിഗ് ബോസ് മലയാളം സീസൺ 5

മലയാളം ഓടിടി റിലീസ് & വാര്‍ത്തകള്‍

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഡാര്‍ക്ക് ഹ്യൂമറിലൂടെ പൊട്ടിച്ചിരിപ്പിക്കാന്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് വരുന്നു , ജനുവരി 13 മുതല്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍

Mukundan Unni Associates Malayalam Movie OTT Release

ആനന്ദം, ഗോദ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കുടുംബപ്രേക്ഷകരുടെ സ്വന്തം താരം വിനീത് ശ്രീനിവാസന്‍ ഇതുവരെ കാണാത്ത മാനറിസങ്ങളുമായെത്തുന്ന ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, ആര്‍ഷ ബൈജു, രഞ്ജിത്ത്, ജഗദീഷ് തുടങ്ങി വന്‍താരനിരതന്നെ അണിനിരക്കുന്നു.

അഭിനേതാക്കൾ

നെഗറ്റീവ് ഷേഡുള്ള മുകുന്ദന്‍ ഉണ്ണി എന്ന വക്കീല്‍ തന്റെ നേട്ടത്തിനുവേണ്ടി ഏതറ്റം വരെയും പോകുന്ന ആളാണ്. അയാളുടെ വളര്‍ച്ചയ്‌ക്കൊപ്പം വികസിക്കുന്ന കഥ ഒട്ടേറേ നര്‍മ്മ മുഹൂര്‍ത്തങ്ങളാലും സമ്പന്നമാണ്. മലയാള സിനിമ ഇന്നേവരെ കാണാത്ത പാറ്റേണിലും ട്രീറ്റ്‌മെന്റിലുമാണ് നവാഗത സംവിധായകന്റെ ഒരു പതര്‍ച്ചയുമില്ലാതെ അഭിനവ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകന്റെ കുബുദ്ധികള്‍ പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരി സമ്മാനിക്കുന്നതാണ് ഈ ചിത്രത്തിന്റെ വിജയവും.

ഒപ്പം മുകുന്ദന്‍ ഉണ്ണിയുടെ റോളിലേക്ക് മറ്റാരെയും സങ്കല്പിക്കാന്‍ പോലുമാക്ത്തവിധം വിനീത് ശ്രീനിവാസന്‍ തന്റെ കഥാപാത്രം മനോഹരമാക്കിയിട്ടുമുണ്ട്. ഡോ. അജിത്ത് റോയ് നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ്. ഒപ്പം നിഥിന്‍ രാജിന്റെ കൂടെ മുകുന്ദന്‍ ഉണ്ണിയുടെ എഡിറ്റിംഗിലും അഭിനവ് പങ്കാളിയായിട്ടുണ്ട്.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

പുതിയ ടിവി വാര്‍ത്തകള്‍

  • ഏഷ്യാനെറ്റ്‌

പല്ലവി രതീഷ് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി

സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി - പല്ലവി രതീഷ് മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ…

11 hours ago
  • ഏഷ്യാനെറ്റ്‌

സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെ തത്സമയം മാർച്ച് 19 ന് ഏഷ്യാനെറ്റിൽ

മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം - സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ്…

3 days ago
  • മലയാളം ഓടിടി റിലീസ് & വാര്‍ത്തകള്‍

രോമാഞ്ചം സിനിമ ഓടിടി റിലീസ് എന്ന് മുതല്‍ ആരംഭിക്കും – ഡിസ്നി + ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്യുന്നു

ഡിസ്നി + ഹോട്ട്സ്റ്റാർ രോമാഞ്ചം സിനിമയുടെ ഓടിടി റിലീസ് എന്ന് മുതല്‍ ആരംഭിക്കും ? പൂവൻ, പ്രണയ വിലാസം (രണ്ടും…

6 days ago
  • മലയാളം ഓടിടി റിലീസ് & വാര്‍ത്തകള്‍

ഒടിടി റിലീസ് മലയാളം – ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ മലയാളം സിനിമകള്‍

ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…

7 days ago
  • മഴവിൽ മനോരമ

ബാലരമ മലയാളം ടെലിവിഷന്‍ സീരിയല്‍ ഉടന്‍ വരുന്നൂ , മഴവില്‍ മനോരമ ചാനലില്‍

ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു…

2 weeks ago
  • മലയാളം ഓടിടി റിലീസ് & വാര്‍ത്തകള്‍

കേരള ക്രൈം ഫയല്‍സ് – ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് പ്രഖ്യാപിച്ചു

മലയാളം വെബ് സീരിസ് - കേരള ക്രൈം ഫയല്‍സ് ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ്…

2 weeks ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .