ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റിഷോ ബിഗ്‌ബോസിന്റെ അഞ്ചാം സീസണ്‍ ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണമാരംഭിക്കുന്നു . നടനവിസ്മയം മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയുംഷോയുടെ മുഖമാകുക. ബിഗ് ബോസ് സീസൺ 5 ന്റെ ടൈറ്റില്‍ സ്‌പോണ്‍സറാകുന്നത് ഭാരതി എയര്‍ടെലാണ്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിലെകരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരുമത്സരാര്‍ത്ഥിയെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നുഎന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്.
പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു ഷോ, ഒരുഗ്ലോബല്‍ പ്രൊഡക്റ്റ് ആക്കി മാറിയെന്നതിന്റെ ഉത്തമോദാഹരണമാണ് ഇതുവരെ കഴിഞ്ഞ സീസണുകള്‍ക്ക്ലഭിച്ച വന്‍ പ്രതികരണങ്ങൾ. നാലാം സീസണിന്റൈ ഗ്രാന്റ്ഫിനാലെയ്ക്ക് ലഭിച്ച 78 ശതമാനം പ്രോഗ്രാം ഷെയര്‍, ബിഗ്‌ബോസ് എത്രമാത്രം മലയാളി ഹൃദയങ്ങളിലേക്ക്ആഴ്ന്നുകഴിഞ്ഞു എന്നതിന്റെ തെളിവാണ.
ഓരോ സീസണുകളിലും വ്യത്യസ്തത വരുത്തുന്ന ബിഗ് ബോസ് സീസണ്‍ 5 മലയാളം ഇപ്രാവശ്യം പൊതുസമൂഹത്തിൽ നിന്നുംഒരാൾക്കുകൂടി മത്സരാർഥിയാകാനുള്ള അവസരംനൽകുകയാണ്. ഇത് ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ളആത്മബന്ധത്തിന്റെ തെളിവാണെന്ന് മോഹൻലാൽഅഭിപ്രായപ്പെട്ടു .
ഏഷ്യാനെറ്റ് ചാനല്‍ ബിസിനസ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കിഷന്‍ കുമാറിന്റെ വാക്കുകളിലേക്ക് : ‘ഓരോ സീസണ്‍ കഴിയുന്തോറും ജനങ്ങളോട് കൂടുതല്‍ അടുക്കുകയാണ്ബിഗ്‌ബോസ്. പ്രേക്ഷകരുടെയും അനുദിനം മാറുന്നകാലത്തിന്റെയും സ്പന്ദനം മനസിലാക്കി വ്യത്യസ്തവുംപുതുമയേറിയതുമായ രീതിയിലാണ് പുതിയ സീസണ്‍ അണിയിച്ചൊരുക്കുന്നത്.’ ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7 സംപ്രേക്ഷണവുംഉണ്ടായിരിക്കുന്നതാണ്.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More