പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മഹത്തായ ഭാരതീയ അടുക്കള (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ) സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനം ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 ചാനലായ ഏഷ്യാനെറ്റ്. ദാമ്പത്യബന്ധങ്ങൾ കാരാഗൃഹങ്ങൾ ആക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയ്ക്ക് എതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സുരാജ് വെഞ്ഞാറമൂട് , നിമിഷ സജയൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്തത്.
ബിഗ് ബോസ് മലയാളം സീസണ്‍ 3 , ഞായര്‍ 14 ഫെബ്രുവരി – ഏഷ്യാനെറ്റില്‍ ആരംഭിക്കുന്നു.
കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിനു ശേഷം ജിയോ ബേബി രചനയും സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് , നിമിഷ സജയൻ എന്നിവര്‍ക്കൊപ്പം ടി സുരേഷ് ബാബു, രാമദേവി, കബനി, സിദ്ധാർത്ഥ ശിവ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഡിജോ അഗസ്റ്റിൻ , ജോമോൻ ജേക്കബ്, വിഷ്ണു രാജൻ , സജിൻ എസ് രാജ് എന്നിവര്‍ നിര്‍മ്മിച്ച സിനിമ ഈ ഞായര്‍ വൈകുന്നേരം 4:00 മണിക്ക് ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച് ഡി ചാനലുകളിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More