മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള നാലാമത്തെ സിനിമ ‘താരം തീർത്ത കൂടാരം‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഒരു കൂട്ടം യുവ അഭിനേതാക്കളുടെ പ്രകടനത്താൽ ഏറെ ജനശ്രദ്ധയാകർഷിച്ച സിനിമയാണ് ‘താരം തീർത്ത കൂടാരം’.
കാർത്തിക് രാമകൃഷ്ണൻ, വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, മാല പാർവതി, നൈനിത മരിയ, അനഘ മരിയ വർഗീസ്, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. നായക വേഷം കൈകാര്യം ചെയ്യുന്ന കാർത്തിക് രാമകൃഷ്ണൻ്റെ സഹോദരൻ ഗോകുൽ രാമകൃഷ്ണനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍
പ്രമേയത്തിൻ്റെ ആഴം കൊണ്ട് ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രമാണ് താരംതീർത്ത കൂടാരം. ബൈപോളാർ ഡിസോർഡർ മൂലം ബുദ്ധിമുട്ടുന്ന സഞ്ജയ് എന്ന ചെറുപ്പകാരനെ സ്വന്തം കുടുംബം കൈയൊഴിയുന്നു.
തൻ്റെ സാമൂഹിക സംസർഗ്ഗം നിലനിർത്താനായി, രണ്ട് അനാഥ പെൺകുട്ടികളെ ഇയാൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. കാലഘട്ടത്തിന് ചേർന്ന പ്രമേയം, കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
‘താരം തീർത്ത കൂടാരം’ കൂടാതെ 9 ആഴ്ച്ചകളിൽ 9 സിനിമകളാണ് മനോരമമാക്‌സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായി റിലീസ് ചെയ്യുന്നത്. കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, വാർത്തകളും മനോരമമാക്‌സിലൂടെ ആസ്വദിക്കാം.
ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26…
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്…
ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9…
This website uses cookies.
Read More