സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 3 , തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോയുടെ സീസൺ 3 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്.
നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിം അനൂപും വാനമ്പാടി ഫെയിം സുചിത്രയും അവതാരകരായി എത്തുന്നു . ഈ ഷോയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം പ്രയാഗ മാർട്ടിനാണ് . വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ ആദ്യഎപിസോഡ് ഓഗസ്റ്റ് 27 വെള്ളിയാഴ്ച രാത്രി 8.30 നും തുടന്ന് എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.
സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി - പല്ലവി രതീഷ് മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ…
മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം - സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ്…
ഡിസ്നി + ഹോട്ട്സ്റ്റാർ രോമാഞ്ചം സിനിമയുടെ ഓടിടി റിലീസ് എന്ന് മുതല്‍ ആരംഭിക്കും ? പൂവൻ, പ്രണയ വിലാസം (രണ്ടും…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു…
മലയാളം വെബ് സീരിസ് - കേരള ക്രൈം ഫയല്‍സ് ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ്…