അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സിംഗര്‍ സീസൺ 9 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 16 പേരാണ് സ്റ്റാർ സിങ്ങർ സീസൺ 9 യുടെ വേദിയിൽ എത്തുന്നത്. ആലാപനമികവ് വിലയിരുത്താനെത്തുന്നത് പ്രശസ്ത ഗായകരായ കെ എസ് ചിത്ര , സിതാര , വിധു പ്രതാപ് എന്നിവരാണ്. ഈ ഷോയുടെ അവതാരകയായി എത്തുന്നത് ആർ ജെ വർഷയാണ്.
സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ കീരവാണിയും , മമ്ത മോഹൻദാസ് , വിധികർത്താക്കളായ കെ എസ് ചിത്ര , സിതാര , വിധു പ്രതാപ് ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു .
സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ ലോഞ്ച് ഇവന്റിൽ അവസാനഘട്ടഓഡിഷനിൽ വന്ന 32 മത്സരാര്ഥികളിൽ നിന്നും 16 പേരെ തിരഞ്ഞെടുക്കുകയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. സ്റ്റാർ സിങ്ങർ സീസൺ 9 ലോഞ്ച് ഇവന്റ് ജൂലൈ 15,16 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .
സ്റ്റാർ സിങ്ങർ സീസൺ 9 ” ജൂലൈ 22 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 7 .30 നു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More